താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അധ്യായം 2
പ്രായ ഗണന ജ്യോതിഷത്തിന്റെ അത്യുന്നത നേട്ടം


2.1 ആകാശത്തൊരു ഭീമൻ ക്ലോക്ക്

പ്രാചീന ഈജിപ്ഷ്യൻ കലണ്ടർ. ക്രി.മു 2200നടുത്ത് രൂപം നൽകിയതെന്നു കരുതപ്പെടുന്ന ഈ കലണ്ടർ ജർമ്മനിയിലെ ട്യൂബിൻജൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്നു. സൂര്യനോടൊപ്പമുള്ള സിറിയസ് നക്ഷത്രത്തിന്റെ ഉദയവും നൈൽ നദിയിലെ വെള്ളപ്പൊക്കവും ഏതാണ്ട് ഒരേ സമയത്ത് സംഭവിക്കുന്നു എന്ന നിരീക്ഷണത്തിൽ നിന്ന് അവർ വർഷത്തിന്റെ നീളം (നിരവധി വർഷങ്ങളുടെ ശരാശരി വെച്ച്) 365.25 വർഷമാണെന്ന് കണക്കാക്കി. നമ്മുടെ ഇപ്പോഴത്തെ കലണ്ടർ അനുസരിച്ച് ജൂലൈ 19നാണ് അവരുടെ വർഷാരംഭം (സൂര്യനും സിറിയസും ഒപ്പം ഉദിക്കുന്നത്) ഇഡി (സിറിയസ്) കലണ്ടർ എന്നാണിതറിയപ്പെടുന്നത്. കലണ്ടറിന്റെ പകുതിയെ കണ്ടെത്തിയിട്ടുള്ളു (36 കോളങ്ങളിൽ 18 എണ്ണം മാത്രം) എഴുത്ത് വലത്തുനിന്ന് ഇടത്തോട്ടാണ്.

നാലഞ്ചായിരം കൊല്ലം മുൻപുള്ള മനുഷ്യന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ. സഞ്ചരിക്കാൻ റോഡില്ല, സമയം നോക്കാൻ വാച്ചില്ല, കാലാവസ്ഥ മുൻകൂട്ടിയറിയാൻ കലണ്ടറും ഇല്ല ഈ പ്രശ്നങ്ങളെല്ലാം അന്നവർ പരിഹരിച്ചത് ആകാശ