ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒരു വലിയ ചിത്രം വരയ്ക്കാൻ പറ്റും. ഉദാഹരണത്തിന് ഒരു രാശിയിലെ നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ ഒരു ചെമ്മരിയാടിന്റെ രൂപം കിട്ടുമെന്നിരിക്കട്ടെ. ആ രാശിക്ക് സംസ്കൃതത്തിൽ 'മേഷം' (ചെമ്മരിയാട്) എന്നു പേരിടുന്നു. ലാറ്റിൻ ഭാഷയിൽ Aries എന്നും ഇംഗ്ലീഷിൽ Ram എന്നും പറയും. രൂപം ഒന്നു തന്നെ. മേഷത്തെയാണ് നമ്മൾ മലയാളികൾ മേടമാക്കിയത്.
രണ്ടാമത്തെ രാശിയുടെ രൂപം കാളയുടേതാണ്. ഋഷഭം (Taurus) മലയാളത്തിൽ ഇടവം മിഥുനം (Gemini) ഇരട്ടകളാണ്. ഗ്രീക്കുകാർക്ക്, ഇരട്ടപിറന്ന കാസ്റ്റർ, പോളക്സ് എന്നീ ദേവന്മാർ. ഭാരതീയർക്ക് അശ്വിനി ദേവന്മാർ - അവരാണത്രെ നമുക്കു ആയുർവേദം നൽകിയത്. (എന്നാൽ വരാഹഹോര അനുസരിച്ച് അത് സ്ത്രീയും പുരുഷനുമാണ്. പുരുഷൻ ഗദയും സ്ത്രീ വീണയും ധരിച്ചിരിക്കുന്നു. കർക്കിടകം ഞണ്ടും (Cancer) ചിങ്ങം സിംഹവും (Leo) കന്നി കന്യകയും (Virgo) തുലാം തുലാസും