താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(Libra) വൃശ്ചികം തേളും (Scorpio) ആണ്. ധനു ഭാരതീയർക്കു ധനുസ്സ് (വില്ല്) ആണെങ്കിൽ യൂറോപ്പിൽ മനുഷ്യന്റെ മുഖവും കുതിരയുടെ ശരീരവുമുള്ള വില്ലേന്തിയ രൂപം (Sagittarius) ആണ്. 'സാഗിറ്റ' വില്ലും സാഗിറ്റാറിയസ് തേളിനെ (വൃശ്ചികത്തെ) അമ്പെയ്യുന്ന വില്ലാളിയുമാണ്. ധനുവിനു ധന്വി എന്നുകൂടി സംസ്കൃതത്തിൽ പേരുവന്നത് ഇതിൽനിന്നാവാം (ധന്വി = വില്ലാളി). മകരം മുതലയാണെന്നും കോലാടാണെന്നമുള്ള സങ്കല്പം ഇന്ത്യയിലുണ്ട്. യൂറോപ്പിൽ അതു കടലാട് (Capricornus) ആണ്. ആടിന്റെ ഉടലും മീനിന്റെ വാലുമാണതിന്. കുംഭം (Acquarius) കുടമേന്തിയ ആൾരൂപമാണ്. മീനം (Pisces) രണ്ടു മീനുകളാണ്.

ഇന്ത്യൻ ജ്യേോതിഷത്തിൽ രാശിചക്രം വരയ്‍ക്കുന്നത് ചതുരത്തിലാണ് മുകളിൽ രണ്ടാമത്തെ കള്ളിയാണ് മേടം രാശി
വർഷഗണന ഈജിപ്തിൽ

പ്രാചീനകാലത്ത് ലോകത്തെല്ലായിടത്തും കാലഗണനയ്ക്ക് ചാന്ദ്രവർഷമായിരുന്നു ഉപയോഗിച്ചിരുന്നതെന്നും ക്രമേണ സൂര്യന്റെ രാശിഗതി മനസ്സിലാക്കിയതോടെയാണ് സൗരവർഷം കണക്കാക്കിത്തുടങ്ങിയതെന്നും പറഞ്ഞല്ലോ. എന്നാൽ ഇപ്രകാരമല്ലാതെ സൗരവർഷ ഗണന നടത്തിയ ഒരു ജനതയാണ് ഈജിപ്തിലേത്. 'സോതിസ് വർഷം' എന്നാണതറിയപ്പെടുന്നത്. സിറിയസ് നക്ഷത്രമായിരുന്നു ഈജിപ്തുകാർക്ക് സോതിസ് (Sothis).

ഈജിപ്തുകാരുടെ പുണ്യനദിയാണ് നൈൽ. എല്ലാ വർഷവും വളരെ കൃത്യതയോടെ നൈൽ കരകവിഞ്ഞൊഴുകും. അപ്പോൾ അടിയുന്ന ഫലഭൂയിഷ്ഠമായ എക്കൽമണ്ണിലാണവർ കൃഷി ചെയ്യുക. കൃഷി നടത്താൻ പ്രളയം കാത്തിരിക്കുന്ന ഈജിപ്തുകാർ ഒരു കാര്യം ശ്രദ്ധിച്ചു. പ്രളയാരംഭകാലത്ത് സിറിയസ് നക്ഷത്രം സൂര്യന് തൊട്ടുമുമ്പാണ് ഉദിക്കുക. പിന്നെ ഓരോ ദിവസവും ഉദയം നേരത്തെ നേരത്തെയാകും. അടുത്ത വർഷത്തെ പ്രളയാരംഭത്തിൽ സിറിയസ് വീണ്ടും പ്രഭാതത്തിൽ ഉദിച്ചുയരും. നൂറ്റാണ്ടുകൾ നീണ്ട നിരീക്ഷണത്തിലൂടെ അവർ മനസ്സിലാക്കി, ശരാശരി 365 ദിവസം കൊണ്ടാണ് ഈ ആവർത്തനം സംഭവിക്കുന്നതെന്ന്. എന്നാണ് അവർ ഈ കണ്ടെത്തൽ നടത്തിയതെന്ന് കൃത്യമായി അറിയില്ല. എങ്കിലും ബി സി. 1500നു മുമ്പാണെന്നു തീർച്ച. വർഷദൈർഘ്യം 365 ദിവസം വെച്ച് കണക്കാക്കിയിട്ടും കുറേ വർഷം കഴിയുമ്പോൾ കാലാവസ്ഥയുമായി പിശകുന്നു എന്നവർക്കു മനസ്സിലായി. ക്രി.മു. 236ൽ, ടോളമി ഓയർഗറ്റസിന്റെ (Ptolemy Euergetes) ഭരണകാലത്ത്, ഈജിപ്ഷ്യൻ പുരോഹിതന്മാർ ചേർന്ന് എല്ലാ നാലാം വർഷത്തിനും 366 ദിവസം നൽകാൻ തീരുമാനിച്ചു.

ഭാരതീയർക്കും സൗരചക്രത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു എന്ന് വ്യക്തമാണ്. സൂര്യന്റെ അയനചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച അവർക്ക് കൃത്യമായി അയനാരംഭം പ്രവചിക്കാനും ബലികളും പൂജകളും ആവിഷ്കരിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, പ്രായോഗികമായി കാലയളവിന്റെ ഒരു മാത്രയായി, സൗരവർഷം ഇവിടെ നിലവിൽ വന്നത് ഏറെ കാലത്തിനു ശേഷമാണ്.

ഈ രൂപങ്ങളെല്ലാം പ്രാചീന ബാബിലോണിയരുടെ കല്പനയാണെന്നു പൊതുവേ അംഗീകരിക്കപ്പെടുന്നു. (ബി സി 2900മാണ്ടിനു മുമ്പെ സൂമേറിയക്കാർ സൗരപഥത്തിലെ 12 നക്ഷത്രരൂപങ്ങളേയും മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, തുല്യ അളവുള്ള (30 ഡിഗ്രി വീതം) 12 രാശികൾ എന്ന ധാരണ പ്രയോഗത്തിലായത് വളരെ കഴിഞ്ഞാണ്) വ്യാപാരികളും സഞ്ചാരികളും