താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പകരം ഡിക്കാനൽ വ്യവസ്ഥയായിരുന്നു.) ഞായർ (സൂര്യൻ) ഒരു നക്ഷത്രത്തിൽ (നാളിൽ) നിൽക്കുന്ന 'വേള' (കാലം) ആണ്. ഞാറ്റുവേല എന്താണ് നക്ഷത്രം അഥവാ നാൾ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നു നോക്കാം.

ചന്ദ്രൻ 27 ദിവസവും 8 മണിക്കൂറുംകൊണ്ട് ഭൂമിയെ ഒരു വട്ടം ചുറ്റുന്നു. ചാന്ദ്രപഥം പടിഞ്ഞാറുനിന്നു കിഴക്കോട്ടാണ്.
ചാന്ദ്രപഥത്തെ 27 തുല്യ ഭാഗങ്ങളാക്കിയാൽ 27 നാളുകളായി ഓരോ നാളും 13 1/3 ഡിഗ്രി വീതമാണ്.
അശ്വതി എന്ന കുതിരത്തല

1.6 നാളും നക്ഷത്രവും

ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ സഞ്ചാരവുമായി ബന്ധപ്പെട്ടാണ് നാൾ എന്ന ആശയം വന്നത്. ഇന്നു സന്ധ്യക്ക് നാം ചന്ദ്രനെ ആകാശത്തു കാണുന്ന സ്ഥാനത്തല്ലല്ലോ നാളെ അതേ സമയത്ത് കാണുക. ചന്ദ്രന്റെ സ്ഥാനം കുറച്ചു കിഴക്കോട്ടു മാറിയിരിക്കും. തന്മുലം ചന്ദ്രന്റെ പശ്ചാത്തലത്തിൽ കണ്ട നക്ഷത്രങ്ങളും മാറും. ഇന്നലെ ചന്ദ്രൻ നിന്ന നക്ഷത്രത്തിൽ നിന്ന് 1313 ഡിഗ്രി കിഴക്കു മാറിയുള്ള നക്ഷത്രത്തിനു സമീപമാകും ഇന്നു ചന്ദ്രൻ നിൽക്കുക. ഇങ്ങനെ മാറിമാറി, 27.32 ദിവസം കഴിയുമ്പോൾ ചന്ദ്രൻ വീണ്ടും പൂർവസ്ഥാനത്തെത്തും. 27.32 ദിവസം കൊണ്ട് (കൃത്യമായി 27.321661 ദിവസം) ചന്ദ്രൻ ഭൂമിയെ ഒന്നു ചുറ്റുന്നു എന്ന് ജ്യോതിഷികൾ പണ്ടേ മനസ്സിലാക്കി. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പഥത്തെ അവർ 27 സമഭാഗങ്ങളാക്കി ഭാഗിച്ചു. 1313 ഡിഗ്രി വീതം വരുന്ന ഓരോ ഭാഗത്തെയും അവർ 'നാൾ' 'നക്ഷത്രം' 'ചാന്ദ്രസൗധം', എന്നൊക്കെ വിളിച്ചു. ചന്ദ്രൻ ഒരു നാളിൽ ശരാശരി 24 മണിക്കൂറും 18 മിനുട്ടും ഉണ്ടാകും. എന്നാൽ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്തത്തിലായതു കൊണ്ട് ചില നാളുകൾക്ക് നീളം കൂടുകയും ചിലതിന് നീളം കുറയുകയും ചെയ്യും.

ഇനി നാളുകൾക്കു പേരു നൽകുന്ന രീതി നോക്കാം. ചാന്ദ്രപഥത്തിൽ 1313 ഡിഗ്രി വരുന്ന ആകാശഭാഗമാണല്ലോ നാൾ. അശ്വതി നാളിൽ ഒരു മെലിഞ്ഞ ത്രികോണത്തിന്റെ ശീർഷങ്ങൾപോലെ 3 നക്ഷത്രങ്ങൾ നിൽക്കുന്നു. അവയെ യോജിപ്പിച്ച് ഒരു കുതിരയുടെ തല സങ്കല്പിക്കാനാണ് പ്രാചീനർക്കു തോന്നിയത്. കുതിരത്തല പോലെ (അശ്വമുഖം പോലെ) നക്ഷത്രങ്ങളുള്ള നാളായതുകൊണ്ടാണ് അതിനെ അശ്വിനി (മലയാളത്തിൽ അശ്വതി) എന്നു വിളിച്ചത്. അടുത്ത നാൾ ഭരണിയാണ്. അടുപ്പിന്റെ കല്ലുപോലെ (സമഭുജ ത്രികോണംപോലെ) 3 നക്ഷത്രങ്ങൾ. പിന്നെ കൈവട്ടകപോലെ കാർത്തിക (6 - 7 നക്ഷത്രങ്ങൾ). മീൻ പിടിക്കുന്ന ഒറ്റലുപോലെ (V രൂപത്തിൽ) രോഹിണി, ഇങ്ങനെ പോകുന്നു 27 നക്ഷത്രങ്ങൾ. തിരുവാതിരയും ചോതിയും (രണ്ടും ചുവപ്പു ഭീമൻമാർ) ചിത്രയും ഒറ്റ നക്ഷത്രങ്ങളാണ്. ബാക്കി ഗണങ്ങളാണ്. (നക്ഷത്ര രൂപങ്ങൾക്ക് അനുബന്ധം നോക്കുക)

ഒരു കുഞ്ഞു ജനിക്കുമ്പോൾ ചന്ദ്രൻ ഏതു നാളിലാണോ