താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഗത്ത് ഒട്ടും വെളിച്ചമെത്താഞ്ഞിട്ടും കുഴപ്പമുണ്ടാക്കാത്ത രോഗാണുക്കളും മറ്റും ഇത്തിരിവട്ടത്തിൽ, ഏഴുമിനുട്ടിൽ താഴെ സമയം, പ്രകാശമെത്താഞ്ഞാൽ പെറ്റുപെരുകുമെന്ന് പറയുന്നത് പരിഹാസ്യമല്ലെ? അതുപോലെ തന്നെയാണ് അൾട്രാവയലറ്റ് രശ്മിയുടെ കാര്യവും. സൂര്യനും ഭൂമിക്കുമിടയിലൂടെ ചന്ദ്രൻ കടന്നുപോകുന്നതറിഞ്ഞ് സൂര്യൻ കൂടുതൽ അൾട്രാവയലറ്റ് രശ്മി വിടുമോ? സൂര്യന്റെ അന്തരീക്ഷമായ കൊറോണയെ ചന്ദ്രനു മറയ്ക്കാൻ കഴിയാത്തതുകൊണ്ട് അവിടുന്ന് കുറച്ച് അൾട്രാവയലറ്റ് രശ്മികൾ അപ്പോഴും ഗ്രഹണസ്ഥാനത്ത് എത്തും എന്നു മാത്രം (ഇത് സാധാരണ സമയങ്ങളിൽ വരുന്നതിലും കുറവായിരിക്കും. കാരണം കുറച്ചുഭാഗം ചന്ദ്രൻ മൂലം തടയപ്പെടും).

ഹാലി ധൂമകേതു: 76 വർഷം കൊണ്ട് അതി ദീർഘ വൃത്തത്തിൽ, സൂര്യനെ ചുറ്റുന്നു. ഇനി 2061ൽ കാണാനാകും.
ഹാലി ധൂമകേതുവിന്റെ പഥം: സൂര്യനോട് 9 കോടി കിലോമീറ്റർ വരെ അടുത്തുവരുന്ന ഈ വാൽനക്ഷത്രം 500 കോടി കിലോമീറ്റർ വരെ അകലേക്കും പോകും.

ഇതുപോലെ തന്നെ ആയിരത്താണ്ടുകൾ നമ്മെ പേടിപ്പിച്ച വസ്തുക്കളാണ് ധൂമകേതുക്കൾ (വാൽ നക്ഷത്രങ്ങൾ). പഞ്ഞവും മഹാമാരിയും യുദ്ധവും കെടുതികളും മറ്റും കൊണ്ടു വരുന്ന ഭീകരന്മാരായിട്ടാണ് അവയെ കരുതിയത്. ഇപ്പോഴോ? സൂര്യനെ അതിദീർഘവൃത്തത്തിൽ ചുറ്റിപ്പോകുന്ന 'ഇമ്മിണി വലിയ ഐസുകട്ടകൾ' (മിക്കതും 10കി. മീറ്ററിൽ താഴെ വലിപ്പമുള്ളവ) മാത്രമാണവ എന്നു മനസ്സിലായി. സൂര്യന്റെ അടുത്തു വരുമ്പോൾ സൂര്യകിരണങ്ങളേറ്റ് ഐസ് ബാഷ്പീകരിച്ച് ഒരു താൽക്കാലിക വാലുണ്ടാകും. നമുക്കു കാണാൻ കഴിയുന്നതോ കഴിയാത്തതോ ആയി രണ്ടു മൂന്നു വാൽ നക്ഷത്രങ്ങളെങ്കിലും ഓരോ കൊല്ലവും ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. അവയൊന്നും ഒരു കുഴപ്പവുമുണ്ടാക്കുന്നില്ല.

ഇങ്ങനെ കാര്യങ്ങൾ തിരിച്ചറിയുമ്പോൾ, ആയിരത്താണ്ടുകൾ പഴകിയാലും, അന്ധവിശ്വാസങ്ങൾ മാറും. മന്ത്രവാദവും പ്രേത ബാധയും കുട്ടിച്ചാത്തനും എല്ലാം നമ്മുടെ നാട്ടിൽ നിന്ന്