'ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും' എന്ന വിഷയം അവതരിപ്പിക്കുന്ന വേദികളിലൊക്കെ സാധാരണയായി ഉയർന്നു വരാറുള്ള ചില ചോദ്യങ്ങളുണ്ട്. അവയിൽ പ്രസക്തമെന്നു തോന്നുന്ന ചിലത് ഇവിടെ ചർച്ച ചെയ്യുന്നത് നന്നാകുമെന്ന് കരുതുന്നു. ചിലതൊക്കെ പുസ്തകത്തിൽ പലയിടത്തായി ചർച്ച ചെയ്തു കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും സമഗ്രതയ്ക്കു വേണ്ടി അവയും ഇവിടെ ഉൾപ്പെടുത്തുകയാണ്.
"ലോകത്തിലെ ഏറ്റവും വിജ്ഞന്മാരായ പത്തു പേരോട് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്താണെന്നു ചോദിച്ചു നോക്കൂ. ജ്യോത്സ്യത്തേക്കാൾ വലിയ ഒന്നും കണ്ടെത്താൻ അവർക്കു കഴിയില്ല".
ഡേവിഡ് ഹിൽബർട്ട്
(പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ)
|
പൊതുവെ രണ്ടു തരം ചോദ്യങ്ങളാണുണ്ടാകാറ്: ഒന്ന്, ജ്യോതിഷത്തിൽ ഉറച്ച വിശ്വാസമുള്ളവർ ഉയർത്തുന്ന ചോദ്യം ചെയ്യലുകൾ. രണ്ട് സംശയാലുക്കളും വിശ്വാസ രഹിതരും കൂടുതൽ വ്യക്തതയ്ക്കു വേണ്ടി ഉന്നയിക്കുന്ന സംശയങ്ങൾ.
?ചൊവ്വാദോഷം പോലുള്ള ചില ഗ്രഹദോഷങ്ങൾ വെച്ച് ജ്യോത്സ്യന്മാർ പലതും പ്രവചിക്കുകയും അതു പോലെ സംഭവിക്കുകയും ചെയ്യാറുണ്ടല്ലോ അതിനെന്തു വിശദീകരണമാണുള്ളത്?
ജ്യോതിഷ പ്രവചനങ്ങളുടെ ഒരു പ്രത്യേകത, അത് എപ്പോൾ എവിടെ വച്ച് സംഭവിക്കും എന്ന് കൃത്യമായി പറയാറില്ല എന്നതാണ്. ചൊവ്വാദോഷം ഇണകളിൽ ഒരാൾക്ക് ഉണ്ടെങ്കിൽ മറ്റേയാൾക്കാണല്ലോ ആപത്തു വരേണ്ടത്. അതുടനെ വന്നു കിട്ടിയാൽ ജ്യോത്സ്യൻ പ്രശസ്തനാകും. ഇനി ഒന്നും സംഭവിച്ചില്ലെങ്കിലും ജ്യോത്സ്യനെ കുറ്റം പറയാൻ വയ്യ കാരണം ഇനിയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മാത്രമല്ല, ശുഭഗ്രഹങ്ങളുടെ