താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരുഷ ജാതകത്തിൽ 2, 4, 5, 7, 12 ഭാവങ്ങളിൽ ചന്ദ്രൻ തനിച്ചു നിന്നാൽ ഭാര്യ സദ്‌ഗുണവതിയും സുന്ദരിയുമായിരിക്കും' എങ്കിൽപ്പിന്നെ എന്തിനു സ്ത്രീയുടെ ജാതകം നോക്കണം? നോക്കിയില്ലെങ്കിലും ഭാര്യയായി വരിക സദ്‌ഗുണവതിയും സുന്ദരിയുമായിരിക്കുമല്ലോ.

ഗു കു ശു ബു
രാശ്യാധി
പത്യം
ഗു കു ശു ബു

പൂർവജന്മത്തിൽ സത്തും അസത്തുമായ യാതൊരു കർമം ആർജിതമായോ അതിന്റെ ഫലത്തെ യാതൊരു ശാസ്ത്രം നല്ലവണ്ണം വ്യക്തമാക്കിത്തരുന്നുവോ അത് ഹോരശാസ്ത്രമാകുന്നു. ചുരുക്കത്തിൽ അയുക്തിയെ യുക്തിയാക്കി മാറ്റുന്ന ഒരു ജാലവിദ്യ സൃഷ്ടിച്ചെടുക്കാൻ ഇന്ത്യൻ ജ്യോതിഷികൾക്കു കഴിഞ്ഞു. ഭാരതീയ ജ്യോതിഷത്തിലെ ചില സാങ്കേതിക സംജ്ഞകളും ധാരണകളും നമുക്കൊന്നു പരിചയപ്പെടാം കാരണം, ഈ വിഷയം ചർച്ച ചെയ്യുന്ന വേദികളിലൊക്കെ ഇവ ആവശ്യമായി വരും.

കാലപുരുഷൻ

കാലമാകുന്ന പുരുഷന്റെ അവയവങ്ങളാണത്രേ രാശികൾ മേടം കാലപുരുഷന്റെ ശിരസ്സാണ്. ഇടവം മുഖം, മിഥുനം ഉരസ്സ് എന്നിങ്ങനെ പാദം (മീനം) വരെ.

രാശ്യാധിപത്യം

രാഹുകേതുക്കൾ ഒഴികെ എല്ലാ ഗ്രഹങ്ങൾക്കും രാശികളുടെ ആധിപത്യം ഉണ്ടെന്നാണ് സങ്കല്പം. ഒരു ഗ്രഹത്തിന് ആധിപത്യമുള്ള രാശിയെ അതിന്റെ സ്വക്ഷേത്രം എന്നു പറയും. ചന്ദ്രനും സൂര്യനും ഓരോന്നു വീതവും മറ്റുള്ളവക്ക് 2 വീതവും സ്വക്ഷേത്രങ്ങളുണ്ട്. ഗ്രഹങ്ങളുടെ സ്വക്ഷേത്രങ്ങൾ രാശി ചക്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കുക. ഗ്രഹങ്ങൾ സ്വക്ഷേത്രങ്ങളിൽ ആയിരിക്കുമ്പോൾ അവയ്ക്ക് ബലം (ഫലസിദ്ധി) കൂടുതലായിരിക്കും എന്നാണ് ജ്യോതിഷ വിശ്വാസം.

സ്വക്ഷേത്രങ്ങൾ ലഭിച്ചതിനെക്കുറിച്ച് പരിഹാസ്യമെങ്കിലും രസകരമായ ഒരു കഥയുണ്ട്. സൂര്യൻ മാനത്തെ രാജാവും ചന്ദ്രൻ രാജ്ഞിയുമായി വിലസുന്ന കാലം. സൂര്യൻ ചിങ്ങം ആസ്ഥാനമാക്കി മകരം വരെ (മുന്നോട്ട്) ഉള്ള രാശികളെ ഭരിക്കുന്നു. സൗര രാശികൾ എന്നാണവ അറിയപ്പെടുന്നത്. ചന്ദ്രൻ കർക്കിടകം സ്വക്ഷേത്രമാക്കി കുംഭം വരെ (പിന്നോട്ട്) ഉള്ള രാശികളേയും (ചാന്ദ്രരാശികളെ) ഭരിക്കുന്നു. ബുധൻ സൂര്യനെ ആദരവോടെ സമീപിച്ച് സ്വന്തമായൊരിടം ആവശ്യപ്പെട്ടു. സൂര്യൻ തൊട്ടടുത്തുള്ള കന്നി രാശിയെ അവനു നൽകി. അവൻ പിൻ വാതിലിലൂടെ ചന്ദ്രനെ സമീപിച്ച്, കഴിഞ്ഞതൊന്നും പറയാതെ, ഒരിടം ആവശ്യപ്പെട്ടു. അവൻ മിഥുനത്തെ അവനു നൽകി. ഇതറിഞ്ഞ് മറ്റ് നാലുപേരും അപ്രകാരം ചെയ്തു. അങ്ങനെ അവർക്കെല്ലാം ഈരണ്ടു ഗേഹങ്ങൾ കിട്ടി. പാവം, രാഹു കേതുക്കൾ! അവയ്ക്ക് ശരീരമില്ലാത്തതിനാലാകാം സ്വന്തം ഇടം വേണ്ടെന്ന് വെച്ചത്.

മൂലത്രികോണം

ഗ്രഹങ്ങൾക്ക് സ്വക്ഷേത്രത്തേക്കാൾ ബലം കൂടുക മൂലത്രികോണത്തിലായിരിക്കുമ്പോഴാണത്രേ. സൂര്യന് ചിങ്ങമാണ് മൂല