താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ത്രികോണ രാശി. ചിങ്ങത്തിൽ ആദ്യത്തെ 20 ഭാഗ മൂലത്രികോണവും ബാക്കി 10 ഭാഗ സ്വക്ഷേത്രവും. ചന്ദ്രന് ഇടവം മുഴുവനും ചൊവ്വയ്ക്ക് മേടത്തിൽ ആദ്യത്തെ 12 ഭാഗയും (ബാക്കി സ്വക്ഷേത്രം), ബുധന് കന്നിയുടെ 16 മുതൽ 20 വരെയുള്ള 5 ഭാഗങ്ങളും, വ്യാഴത്തിന് ധനുവിൽ ആദ്യത്തെ 10 ഭാഗയും, ശുക്രന് തുലാത്തിലെ ആദ്യത്തെ അഞ്ച് ഭാഗയും, ശനിക്ക് കുംഭത്തിൽ ആദ്യത്തെ 20 ഭാഗയും ആണ് മൂലത്രികോണങ്ങൾ.

കു
0-12

0-30

0-20
മൂല
ത്രികോണം

0-20
ഗു
0-10
ശു
0-5
ബു
16-20
ശു
0-27

0-10

0-3
ഉച്ച
ക്ഷേത്രം
ഗു
0-5
കു
0-28

0-20
ബു
0-15

ഉച്ചക്ഷേത്രം നീചക്ഷേത്രം

ഗ്രഹങ്ങൾക്ക് വർധിച്ച ബലമുള്ള സ്ഥാനങ്ങളത്രേ ഉച്ചക്ഷേത്രങ്ങൾ. (ഗ്രഹങ്ങൾക്ക് സ്വക്ഷേത്രത്തിൽ പകുതി ബലവും മൂല ത്രികോണത്തിൽ മുക്കാൽ ബലവും ഉച്ചക്ഷേത്രത്തിൽ പൂർണ ബലവും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം. പൂർണബലം=60 ആണെന്ന് ഓണക്കൂറിന്റെ ബൃഹജ്ജാതക വ്യാഖ്യാനത്തിൽ പറയുന്നു. യൂണിറ്റ് പറയാറില്ല. 'ന്യൂട്ടൺ' ആവില്ലെന്നു കരുതാം) സൂര്യന് മേടത്തിന്റെ ആദ്യത്തെ 10 ഭാഗയും (10-ആം ഭാഗം അത്യുച്ചം) ചന്ദ്രന് ഇടവത്തിലെ ആദ്യ 3 ഭാഗയും (മൂന്നും അത്യുച്ചം) ചന്ദ്രന് ഇടവത്തിലെ ആദ്യ 3 ഭാഗയും (മൂന്നും അത്യുച്ചം) കുജന് മകരത്തിന്റെ ആദ്യത്തെ 28 ഭാഗയും (28 അത്യുച്ചം) ബുധന് കന്നിയിലെ ആദ്യത്തെ15 ഭാഗയും (15 അത്യുച്ചം) വ്യാഴത്തിന് കർക്കിടകത്തിലെ ആദ്യത്തെ 5 ഭാഗയും (5 അത്യുച്ചം) ശുക്രന് മീനത്തിൽ 27 ഭാഗ വരെയും (27 അത്യുച്ചം) ശനിക്ക് തുലാത്തിലെ 20 ഭാഗ വരെയും (20 അത്യുച്ചം) ആണ് ഉച്ചക്ഷേത്രങ്ങൾ. (ചിലർ രാഹു-കേതുക്കൾക്കും ഉച്ചം കല്പിക്കുന്നുണ്ട്. പക്ഷേ, അതിൽ ജ്യോതിഷികൾ തമ്മിൽ തർക്കമുണ്ട്. ചിലർ യഥാക്രമം ഇടവവും വൃശ്ചികവും കല്പിക്കുമ്പോൾ മറ്റു ചിലർ മിഥുനവും ധനുവുമാണ് നൽകുന്നത്.)

ഉച്ചരാശിയിൽ നിന്ന് ഏഴാംരാശി അതാതു ഗ്രഹങ്ങൾക്കു നീചരാശി ആയിരിക്കും. നീചരാശിയിൽ നിൽക്കുന്ന ഗ്രഹങ്ങൾ ദുർബലരായിരിക്കുമത്രേ.

ദൃശ്യരാശികളും അദൃശ്യരാശികളും

പദങ്ങൾ സൂചിപ്പിക്കുമ്പോലെ, അതതു സമയത്തു കാണാൻ കഴിയാത്ത (ഭൂമിയുടെ മറുവശത്തുള്ള, അഥവാ ലഗ്നം മുതൽ 6-ം ഭാവം വരെയുള്ള) രാശികളെ അദൃശ്യ രാശികളെന്നും കാണാൻ കഴിയുന്ന (7-ം ഭാവം മുതൽ ലഗ്നം വരെയുള്ള) രാശികളെ ദൃശ്യ രാശികളെന്നും പറയും.

ഓജരാശികളും യുഗ്മരാശികളും

മേടം മുതൽ ഒന്നിടവിട്ടുള്ള രാശികളെ (മേടം, മിഥുനം, ചിങ്ങം) ഓജരാശികൾ അഥവാ പുരുഷ രാശികൾ എന്നും മറ്റുള്ളവയെ (ഇടവം, കർക്കിടകം, കന്നി) യുഗ്മ രാശികൾ