Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിൽ അറിയാനോ പ്രപഞ്ച ഘടനയെക്കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിക്കാനോ മുസ്ലീം ജ്യോതിശ്ശാസ്ത്രത്തിനു താല്പര്യമില്ലായിരുന്നു കാരണം, പ്രപഞ്ചം എപ്രകാരമാണെന്ന് ഖുറാനിലും പഴയ നിയമത്തിലും സൂചിപ്പിക്കുന്നുണ്ട്. പണ്ഡിതന്മാർ അവയെ വ്യാഖ്യാനിക്കുകയേ വേണ്ടൂ, പുതുതായി ഒന്നും കണ്ടെത്തേണ്ടതില്ല.

ഉച്ച ധ്രുവ രേഖ

ആകാശഗോളത്തിൽ ഭൂമിയുടെ രണ്ടു ധ്രുവങ്ങൾക്കും മേലേ സങ്കൽപ്പിക്കാവുന്ന (അഥവാ ഭൂമിയുടെ അക്ഷം സ്പർശിക്കുന്ന) സ്ഥാനങ്ങളാണ് ഖഗോള ധ്രുവങ്ങൾ.

നമ്മുടെ ഉച്ചിയിലൂടെ രണ്ടു ഖഗോള ധ്രുവങ്ങളെയും സ്പർശിച്ചു കടന്നു പോകുന്ന സാങ്കല്പിക രേഖയാണ് ഉച്ചധ്രുവരേഖ. ഭൂമി കറങ്ങുമ്പോൾ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉച്ചധ്രുവ രേഖയെ മുറിച്ചു കടന്നു പോകുന്നതായി നമുക്കനുഭവപ്പെടുന്നു.

ക്ലോക്ക് നിർമ്മാണവിദ്യയിൽ അറബികൾ ബഹുദൂരം മുന്നേറി. അഞ്ചു നേരത്തെ നമസ്കാരത്തിനുള്ള സമയം വിശ്വാസികളെ അറിയിക്കാൻ പള്ളികളിൽ ക്ലോക്ക് കൂടിയേ കഴിയൂ. ഇതിനായി നിർമ്മിച്ച നല്ല ക്ലോക്കുകൾ പിന്നീട് ജ്യോതിശ്ശാസ്ത്രജ്ഞർക്ക് വളരെയധികം ഉപകരിച്ചു. ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉദിക്കുന്ന സമയവും ഉച്ചധ്രുവ രേഖ (Meridian) കടക്കുന്ന സമയവും മറ്റും കൃത്യമായി നിർണ്ണയിക്കാൻ അതുവഴി കഴിഞ്ഞു. ഷാർലിമേൻ ചക്രവർത്തിക്ക് (ക്രി വ 742-814, ഫ്രാങ്കുകളുടെ രാജാവ്) ഹാറൂൺ-അൽ-റഷീദ് (ബാഗ്‌ദാദിലെ ഖലീഫ, ആയിരത്തൊന്നു രാവുകളിലെ നായകൻ) സമ്മാനമായയച്ച ജലഘടികാരം യൂറോപ്പിൽ ഒരു അത്ഭുതമായിരുന്നു. ഓരോ മണിക്കൂറിലും ഒരു പിച്ചള ഗോളം ഒരു പാത്രത്തിലേക്കു വീഴും. ഉടൻ മാർച്ചട്ടയണിഞ്ഞ ഒരു കുതിരപ്പടയാളിയുടെ രൂപം 12 വാതിലുകളിലൊന്നിലൂടെ പുറത്തുവരും. ഒരു മണിക്ക് ഒന്നാമത്തെ വാതിലിലൂടെ, രണ്ട് മണിക്ക് രണ്ടാമത്തെ വാതിലിലൂടെ എന്നിങ്ങനെ രാശിചക്രത്തിലൂടെയുള്ള ഗ്രഹങ്ങളുടെ ചലനം ദൃശ്യമാക്കുന്ന ഒരു കറങ്ങുന്ന മേശയും അതോടൊപ്പമുണ്ടായിരുന്നു.

മുഹമ്മദു നബിയുടെ ജീവിതകാലത്തു തന്നെ സൗദി അറേബ്യയും യമനും (അന്നത്തെ സബാ) ഇസ്ലാമിക ഭരണത്തിൽ വന്നു കഴിഞ്ഞിരുന്നു. അദ്ദേഹം മരിച്ച് (AD 632) പത്തു വർഷത്തിനകം ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സിറിയ, ഈജിപ്ത്, പേർഷ്യ തുടങ്ങിയ പ്രദേശങ്ങളും ഇസ്ലാമികാധിപത്യത്തിൽ വന്നു. 670 ആയപ്പോഴേക്കും കോൺസ്റ്റാന്റിനോപ്പിൾ (തുർക്കിയുടെ തലസ്ഥാനം)വരെ അതു വ്യാപിച്ചു. സ്പെയിൻ, മൊറോക്കോ, ഇന്ത്യ, മധ്യേഷ്യ തുടങ്ങിയയിടങ്ങളിലെല്ലാം ഇസ്ലാമിന്റെ സ്വാധീനം വ്യാപകമായി. സിറിയയിലെ ദമാസ്ക്കസ് ആസ്ഥാനമാക്കി ഒമിയാദ് ഖലീഫമാർ ഭരണം ആരംഭിച്ചു. അവർ വിജ്ഞാനത്തിനു നല്ല പ്രോത്സാഹനം നൽകി. ദമാസ്ക്കസിൽ ഒരു വാനനീരീക്ഷണ കേന്ദ്രം നിലവിൽ വന്നു. റോം, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ ദേശങ്ങളിൽ നിന്ന് ലഭ്യമായ വിജ്ഞാനവും ഗ്രന്ഥങ്ങളും സമാഹരിക്കാനും ഗ്രന്ഥങ്ങളുടെ പരിഭാഷ നിർവഹിക്കാൻ ആന്തിയോക്ക് (പഴയ സിറിയൻ തലസ്ഥാനം), എഡേസ്സ, ദമാസ്ക്കസ് എന്നിവിടങ്ങളിൽ നിന്ന് ക്രിസ്ത്യൻ, ജൂത പണ്ഡിതന്മാരെ കൊണ്ടുവരാനും ഒമിയാദ്