താൾ:കിരണാവലി.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നീയുറ്റ നന്മ മുഴുവൻ നിനയാതെ നൽകി—
പ്പോയുള്ള പൂരുഷരിലീർഷ്യ വഹിക്കകൊണ്ടോ
ആയുസ്സവർക്കരുളിടുമ്പൊളമുക്തഹസ്ത—
സായൂജ്യമേന്തുവതഹോ! ചതുരാസ്യബാഹോ?       16

കന്ദർപ്പസാദൃശി പെടും കമനീയകായം;
നന്ദജ്ജനപ്രകരമാം നയനാന്തപാതം;
മന്ദസ്മിതാർദ്രവദനം; മധുരസ്വഭാവം;
സന്ദർഭശുദ്ധികലരും സരസോക്തിരീതി;—       17

ആരോടു ചൊൽ‌വതഴൽ ഞാ,നളവറ്റബാഷ്പ—
പൂരോദരത്തിൽ മുഴുകും മിഴിയോടുകൂടി
ഓരോ നിമേഷവുമിതൊക്കെ നിനച്ചു കേഴാ—
മീരോദനത്തിനിളവേതിവനുള്ള നാളിൽ!   (യുഗ്മകം)        18

ദിവ്യസാന്ത്വനം

"അയ്യോ! മാലോകരേ! ജീവൻ വെടിഞ്ഞോരെൻ
തയ്യോമൽക്കുഞ്ഞിൻ തളിർമെയ് കാണ്മിൻ!
മാതാപിതാക്കളേ! ജായാപതികളേ!
ഭ്രാതാക്കന്മാരേ ഭഗിനിമാരേ!
നെഞ്ഞലിവുള്ളോരേ! നിങ്ങളൊടൊന്നു ഞാ–
നഞ്ജലിക്കൂപ്പിയിരന്നിടുന്നേൻ;
പാവമിക്കുഞ്ഞിനെപ്പാലിപ്പിനാരാനും
പാവനജീവനഭൈക്ഷമേകി."

 ശ്രോത്രംതുളയ്ക്കും കണ കണക്കീമട്ടൊ–
രാർത്തനിനാദമഭൂതപൂർവം
ശ്രാവസ്തിയാകും പുരിതൻ മുഖത്തിന്നു
വൈവർണ്ണ്യമേകി വലിഞ്ഞുയർന്നു,
ഉൽഗളൽ‌പഞ്ചമമാമൊരു ഗാനത്തിൽ
കർക്കശാപസ്വരം വാച്ചപോലെ;
ഉന്മീലൽ സൗരഭമാമൊരുദ്യാനത്തിൽ
ചെമ്മീനിൻ ദുർഗ്ഗന്ധം ചേർന്നപോലെ;
ഉദ്ദാമലാവണ്യമാമൊരു ഗാത്രത്തിൽ
ശ്വിത്രാമയവ്രണം പെട്ടപോലെ;
ആപ്പുരിതൻമുത്താം പാല്പായസത്തിലീ
വേപ്പിലച്ചാറെടുത്താരൊഴിച്ചു?

 ശ്രാവസ്തിയാം പാൽക്കടലിന്നു മംഗള–
ദേവതയായ 'വിശാഖാ'ദേവി

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/15&oldid=173013" എന്ന താളിൽനിന്ന് ശേഖരിച്ചത്