Jump to content

താൾ:കല്ലോലമാല.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറ്റു കവിതകൾ

ജലകന്യക

(തോമസ് ഹുഡ്)

മർത്ത്യദൃഷ്ടിക്കൊരിക്കലും കാണാ-
നൊത്തിടാത്തൊരാ കാഴ്ചയെ
ഒന്നു കാണിക്കാൻ കഷ്ടമെന്നെന്നും
മിന്നിടേണം നിശാകരൻ!
കണ്ടു ഞാനന്നൊരാറ്റുവക്കിലായ്
കൊണ്ടൽവേണിയൊരുവളെ!
സ്നേഹരൂപിണി മാത്രമല്ലതി-
മോഹനാംഗിയുമാണവൾ

ചില്ലിതൻ ക്രമചക്രവാളത്തി-
ലുല്ലസൽക്കാർമുകിലുകൾ
ചി്ന്നുമാറവളല്ലണിക്കുഴൽ
പിന്നിലേക്കിട്ടു ചിക്കവേ
ഭംഗിവായ്ക്കുമക്കാഴ്ച കാണുവാൻ
തങ്ങിയങ്ങല്പം നിന്നു ഞാൻ!
ശോണിമ വേണ്ടും സ്ഥാനത്തോമലിൻ
ചേണെഴും കവിൾത്തട്ടുകൾ
നീലിമ, ജലപുഷ്പത്തിൻ നേർത്ത
നീലിമ ചാർത്തി നില്ക്കവേ,
ഭംഗിവായ്ക്കുമക്കാഴ്ച കാണുവാൻ
തങ്ങിയങ്ങല്പം നിന്നു ഞാൻ!

അപ്രവാളോജ്ജ്വലാധരോഷ്ഠങ്ങ-
ളല്പമൊന്നു വിടരവേ,
നാകസംഗീതം തൂകുവാനവൾ
പോകയാണെന്ന ശങ്കയാൽ
ഫുല്ലകൗതുകമപ്പുഴവക്കിൽ
തെല്ലിട തങ്ങിനിന്നു ഞാൻ!
ഓമലിൻ വദനത്തിനു മീതെ
തൂമയിൽ ജലവീചികൾ

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/13&oldid=172978" എന്ന താളിൽനിന്ന് ശേഖരിച്ചത്