Jump to content

താൾ:കല്ലോലമാല.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്നുകൂടി വലയകോടികൾ
ചിന്നവേ---മറഞ്ഞാളവൾ!

എന്നിട്ടും തങ്ങിത്തെല്ലിടകൂടി
യന്നദീവക്കിൽ നിന്നു ഞാൻ.
കഷ്ടമസ്വപ്നമോഹിനി വീണ്ടു-
മെത്തിടുന്നതില്ലൊരിക്കലും.
അത്തടിനീതടത്തിൽ മേവിയെൻ
കൈത്തലത്തിലെപ്പൂവിതൾ
സസ്പൃഹമെറിഞ്ഞർച്ചനചെയ്തു
നിഷ്ഫലം കാത്തുനില്പു ഞാൻ!
ഞാനറിവു ഹാ, മാഞ്ഞുപോം കഷ്ടം
ക്ഷോണിയിൽ മമ ജീവിതം
ഞാനറിവു ഹാ, നിഷ്ഫലം മമ
മാനസമയ്യോ നീറണം.
മൃത്തിയലുമാ മണ്ണിനാത്തതീർത്ത
മർത്ത്യകീടകനാണു ഞാൻ.
അക്കമനിയോ ദൈവികാംശമുൾ-
പ്പുക്കെഴുമൊരു ദേവിയും.

ഇടയന്റെ ഓമന

(ക്രിസ്റ്റഫർ മാർലോ)

വാണുകൊൾക വന്നെന്നോടൊന്നിച്ചെൻ
പ്രാണനായികയായി നീ.
ആയത്തമാക്കാമെങ്കിൽ നമ്മൾക്കൊ-
രായിരമനുഭൂതികൾ.
കാടും, മേടും, മലകളും, തോടും
പാടങ്ങളും, തൊടികളും,
അർപ്പണംചെയ്തിടുന്നൊരായിര-
മത്ഭുതാത്മാനുഭൂതികൾ!-

ശ്രീലനീലശിലാതലങ്ങളിൽ
തോളുരുമ്മിയിരുന്നു നാം.
ചേലിയിലും വനാപഗാകുല-
കൂലകാനനവീഥിയിൽ.
നിസ്തുലജലപാതസംജാത-
നിസ്വനമൊപ്പിച്ചങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/14&oldid=172979" എന്ന താളിൽനിന്ന് ശേഖരിച്ചത്