താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇരുളിന്റെ മാറിൽക്കളിയാടുന്നതാ—
മരുണനുള്ളൊരു കിരണമ്പോൽ,
പുരടകപ്രഭ ചിത്രറിടും ദിവ്യ—
തരമൊരു മിന്നൽപ്പിണർ കാണാം;
ഇതുവിധം ദുഃഖമയമാകുമോരോ
ദിനമിങ്ങെത്തുമ്പോളതിൽനിന്നും
കടമായാന്ദകണികമാത്രം ഞാൻ
കരഗതമാക്കും പതിവായി.
ഒരു ജൊടിക്കുള്ളിലതു മറയും, ഞാന—
ദ്ദുരിതവാരാശിക്കകമാളും!
ഒരുവിധം മന്ദമണയുന്ന 'നാളെ'—
ക്കരുതി ഞാൻ വീണ്ടും നടകൊള്ളും!...