താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിരണാശ്ലേഷം
കലിതകൗതുകം പുലരിമാതുതൻ-
കരതലാംഗുലിത്തളിരാലെൻ-
മണിയറദ്വാരേ തെരുതെരെ മുട്ടി-
ട്ടുണരുകെൻ കുഞ്ഞെ ന്നുര ചെയ്കേ,
സുഖമയസ്വപ്നസുരഭിലമായെൻ-
സഖിയാകും നിദ്രാവനിതയെ,
ഒരുവിധം മാറ്റീട്ടുടനജ്ജന്നലി-
ന്നരികിലെത്തി ഞാനതിതുഷ്ട്യാ,
തുരുതുരെ മർത്ത്യനിരകൾ പാഞ്ഞിടും
തെരുവു വീക്ഷിച്ചു നിലകൊള്ളും.

കനകതാരകനികരമാകാശ
ത്തനഘവെൺകതിർ ചൊരിയവേ,
ഉലകിനുള്ളൊരു ചെറുദീപങ്ങളാ-
മൂഡുനിരകളും തെളിയവേ,
കമനീയമായി രചിതമാമേതോ
കനകച്ചങ്ങലയ്ക്കടിമയായ്
പതിവുപോൽ ഞാനജ്ജന്നലിന്നന്തികേ,
കുതുകമോടെത്തി നിലകൊള്ളും.

നിരനിരയായിത്തെരുവിൽക്കാണുന്ന
തരതതിതന്റെയിടയിലായ്