താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആശ
ജീവതന്ത്രികൾ തൂകും
നിസ്തുലഗീതം കേട്ടു
ഭാവിയെച്ചിന്തിക്കാതെ
ഭാസുരപ്രഭാതത്തിൽ,
മർത്ത്യമാനസമാകും
പന്നഗശ്രേഷ്ഠൻ നിജ-
പത്തിയും പൊക്കിപ്പിടി-
ച്ചാടുന്ന ജാതോന്മേഷം.
ആടലിലാനന്ദംക-
ണ്ടുള്ളതിൽ സംതൃപ്തവാ-
നാകുമാഭുജംഗത്തെ-
ക്കൊത്തിക്കൊണ്ടുയരുവാൻ
പൊക്കത്തിൽ വിഹരിച്ചു-
ള്ളാശയാം പരുന്തെന്നും
തക്കവും നോക്കിത്താണും
പൊങ്ങിയുമാകാശത്തിൽ.
ചിലപ്പോൾ കരസ്ഥമാം
പന്നഗം താഴേ വീഴും.
ചിലപ്പോൾ വൻ താപത്താൽ
തൻപത്രം കരിഞ്ഞീടും.
എങ്കിലും തെല്ലുപോലും
പിന്തിരിഞ്ഞിടാതിര