ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വസന്തത്തിൽ
വസന്തം വന്നുപോയ്, വസന്തം വന്നുപോയ്,
വസുന്ധര രാഗവിലാസലോലമായ്;
'സ്വദിക്കുകാനന്ദ' മിദം, നല്തെനോലി -
സ്വര്തിലോതിനാർ വിഹംഗപാളികൾ;
പുളകത്താൽ ലതാതി തരുക്കളെ
പുണർന്നു പുഞ്ചിരിപ്പുതുമലർ തൂകി ;
അമരസംഗീതം പൊഴിച്ചു തേൻ തേടി
ഭ്രമരവൃന്ദങ്ങൾ മുരണ്ടു മണ്ടിനാർ;
പരിസരം ചിത്രപതംഗസുന്ദരം
പരിതൃപ്തിതൻറെ പരിവേഷം പോലെ.
'എവിടെയാണെന്റെയഭാവ' മേന്നോതി-
യവികലാനന്ദമദാലസയായി.
തളിക്കൊടിയേന്തിത്തരളവാസന്തം
തലക്കിലുക്കമൊത്തതാ നടക്കുന്നു
വളരുമിസ്സുഖ മകരന്ദമെന്നാ-
ലെളിയൊരുഹൃത്തിൽ പുരണ്ടതില്ലല്പം
ഇലകൾ തൻ പിന്നിൽ നെടുവീർപ്പുവീട്ടി-
ട്ടിളമരുത്തെറ്റം വിലപിക്കയല്ലി!
ചിരിയുടെമൃദുതരംഗമർമ്മരം
പൊരിയുമാത്മാവിൻ ഞരക്കമെന്നോ!