താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നവവത്സരം

വവത്സരം, ഹാ,ഹാ,! കേരളക്ഷമയ്ക്കുള്ളിൽ
നവചൈതന്യം ചേർക്കും മംഗളപ്രഭാരംഗം;
കാലശൈലത്തിൽനിന്നും നിർഗളിചീടും പുത്തൻ -
ചോലയൊന്നിതാ ഭൂവിൽ പുളകം പൂശീടുന്നു;
ചന്ദനക്കുളിർക്കാറ്റിന്നിക്കിളിയാട്ടുന്ന
തെന്നലിലൂഞാലാടും പൂവല്ലീനിരയിലും,
അലസമലതല്ലിയുലയും പാദത്തിലെ -
പവിഴക്കതിർക്കുലതുമ്പിലും തുളുമ്പുന്ന
സുസ്മിതസുധാരസം പാരിനോടോതിടുന്നു
"വിസ്മരിക്കുവാൻ പോയ കാലത്തെയഖിലരും "
കൊച്ചുപാത്രങ്ങൾ തുന്നിചെര്തിടുമാനന്ദംപോൽ
പച്ചിലക്കാട്ടിൽ പാറിക്കളിപ്പു പറവകൾ;
പൈതങ്ങൾ തങ്ങൾ'ക്കൊനതപ്പ'നെക്കണ്ടെത്തുവാൻ
കൈവന്നോരത്യാശതന്നാകാരസമാനമായ്‌
'പയർ' വള്ളിയിൽനിന്നും വാനിലെക്കുയർന്നിട്ടു
പതറിയിളകുന്നു പൂമ്പാറ്റപ്പുതുപൂക്കൾ
മലയാളത്തിൻ മഹാസൌഭാഗ്യപതാകപോൽ
മലയാനിലനിങ്കലാടുന്നു പൊന്മേഘങ്ങൾ;
ഭാവിയങ്ങോരുപക്ഷേ, യിരുലാണെങ്കിലെന്തി -
ബ്ഭാസുരമഹത്തിങ്കൽ പങ്കെടുക്കുവാനായി
കൂടുവിട്ടുണർന്നുടൻ മച്ചിത്തവിഹംഗമേ!
കൂവി, നിൻകൂട്ടരോടുകൂടിയോന്നാഹ്ലാദിപ്പു !