താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ന്നാവതെന്തിപ്പോൾ ദഹിപ്പിച്ചു മന്മനം!
നിന്നനുരാഗമിതിൽക്കലാശിക്കുമെ-
ന്നെന്നൊന്നുമല്പവും ശങ്കിച്ചതില്ല ഞാൻ!
അസ്ഥാനരാഗങ്ങളെല്ലാമിതുവിധ-
മശ്രുകുടീരം ചമയ്പവയായിടാം;
എന്നല്ലൊടുവിലാത്മാഹൂതി കാണാതെ
പിന്മടങ്ങീടാതിരിപ്പവയായിടാം.

നീ വിചാരിച്ചപോൽ പൂവിരിയിട്ടത-
ല്ലീ വിശ്വരംഗത്തു ജീവിതപ്പാതകൾ;
കാപട്യകണ്ടകം, കർക്കശത്വക്കൊടും-
കാളാശ്മഖണ്ഡം, നിറഞ്ഞതാണിസ്ഥലം!
ഞെട്ടിത്തെറിയ്ക്കും വിടരാൻ തുടങ്ങുന്ന
മൊട്ടുപോലുള്ള മനസ്സിതു കാണുകിൽ
സുസ്ഥിരനിസ്സ്വാർത്ഥരാഗമില്ലെങ്ങെ,ങ്ങു-
മൊക്കെച്ചപലമാണെല്ലാം കപടവും!
പൊന്നും പണവും പ്രതാപവും മാത്രമാ-
ണെന്നും ഭരിപ്പതീ വിശ്വരംഗത്തിനെ.
ഓടക്കുഴലുകൊണ്ടാവശ്യമില്ലിങ്ങു
പാടുന്നകൊണ്ടില്ലൊരു ഫലമെങ്കിലും!
നാണയത്തുട്ടിൻ കിലുക്കത്തിലേതൊരു
വേണുസംഗീതവും ഗണ്യമല്ലേതുമേ!
ഇപ്പരമാർത്ഥമറിയാതെ പെട്ടെന്നു
ഞെട്ടറ്റു വീണു നീ പൊല്പനീർപൂഷ്പമേ!
നിശ്ചയമാണു, നിൻ പട്ടടയെക്കൂടി
നിർദ്ദയം കുറ്റപ്പെടുത്തും ജഗത്തിനി;
സത്യമറിയേണ്ട ഭാരമതിനില്ല.
കുറ്റപ്പെടുത്തിപ്പുലമ്പുകയെന്നിയേ!

ചന്ദ്രിക നിന്നെ തിരസ്കരിച്ചെങ്കിലും
മന്നിൽ നീയെന്നേക്കുമായ് മറഞ്ഞെങ്കിലും
നിൻ നാമമെന്നുമലയടിച്ചാർത്തിടും