താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചങ്ങമ്പുഴയുടെ 'രമണനി'ൽ നിന്ന്
ചില വരികൾ

ഷ്ടം!നിണത്തിൽ കലാശിച്ചു, നീ ചൊന്ന-
മട്ടിലയ്യോ! നിന്നനുരാഗനാടകം!
ദൂരത്തു നിന്ന മരണത്തിനെ സ്വയം
ചാരത്തണച്ചു ചെങ്കുങ്കുമം ചാർത്തി നീ!
സാഹസമായി സഹിക്കുവാനാകാത്ത
സാഹസമായി, നീ ചെയ്തതെൻ സോദരാ!
മന്നിൻ മലീമസ രംഗത്തിലിന്നിതാ,
നിന്നെച്ചതിച്ചു നിന്നാദർശ ജീവിതം!
നിസ്സാരയായൊരു പെണ്ണിനുവേണ്ടി നിൻ-
നിസ്തുലജീവിതം ഹോമിച്ചെരിച്ചു നീ!
കഷ്ടമായ്പ്പോയീ, സഹോദരാ, നീ ചെയ്ത-
തെ,ത്രയിനി ഞാൻ കരകിലെന്തേ ഫലം ?

നിസ്സ്വാർത്ഥനാം നീ നിരൂപിച്ചപോ, ലത്ര-
നിസ്സാരമായിരുന്നില്ല നിൻ ജീവിതം,
ഹന്ത! നിനക്കല്ല, ജഗത്തിനാണായതിൻ-
ഹാനി!- ലോകത്തിന്റെയാവശ്യമാണു നീ?

കുഞ്ഞുമേഘങ്ങളൊളിച്ചുകളിക്കുമാ
മഞ്ഞണിക്കുന്നിനും കാടിനും പിന്നിലായ്
അന്തിമേഘങ്ങൾ നിരന്നു, നീലാംബര-
മന്തരംഗം കവർന്നുല്ലസിച്ചീടവേ,
എത്ര ദിനാന്തത്തിലിപ്പുഴവക്കിൽ വ-
ന്നുദ്രസം തൈത്തെന്നേറ്റേറ്റിരുന്നു നാം!
അന്നൊക്കെ, യെന്നോടു വർണ്ണിച്ചു വർണ്ണിച്ചു
ചൊന്നു നിന്നാത്മരഹസ്യങ്ങളൊക്കെയും
ആയിരം മിന്നൽക്കൊടികളിളക്കി വ-