താൾ:അരുണോദയം രണ്ടാം ഭാഗം.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തങ്കമ്മ. (പച്ച മലയാളം) രണ്ടാം ഭാഗം. തങ്കം മടുത്തടിതൊഴും തളിർമേനിയാണ്ട തങ്കമ്മയന്നൊരിരവിൽത്തനിയേ കുളിപ്പാൻ തങ്കൽത്തിളങ്ങുമൊരു പൊക്കിളിനോടു വാടാ- തങ്കത്തിനേറ്റ പുതുപൊയ്കയണഞ്ഞിരുന്നു.

വാവെന്ന നാളിൽ മുഴുതിങ്കൾ പൊഴിച്ചിടുന്ന തൂവെണ്ണിലാവടിതൊഴും കളിർപൊയ്തനീറ്റിൽ പൂവെന്ന മേനി കഴുകിപ്പുതുകൊണ്ടലിന്നു വേവെത്തിടുംകഴലിയാൾ കരയിൽ കരേറി.

മണ്ടും മുരണ്ടു മണമോർത്തരികിൽ,ക്കറുപ്പു- കണ്ടുളളിൽ നാണമൊടുമാറു,മിവണ്ണമേറ്റം വണ്ടുള്ള പൂങ്കഴലുലച്ചു വകത്തിടും കൈ- ത്തണ്ടുറ്റു താർമകനു തണ്ടവളേറ്റി നിന്നു.

പൂവാട പൂണ്ട പുരികൂന്തലൊതുക്കി, മെയ്യിൽ- പ്പൂവാട പൂണ്ടു, മുലമേൽപ്പുതുറൌക്കി ചാർത്തി, നാവാൽത്തരത്തിനരവപ്പെരുമാൾക്കുമോതാ- നാവാത്ത നല്പുകൾ വിരിച്ചു നടന്നു നല്ലാർ.

ഇതിൻറെ ഒന്നാംഭാഗം പന്തളത്തു കേരളവർമ്മതമ്പുരാൻറെ കൃതിയാകുന്നു.