താൾ:അരുണോദയം രണ്ടാം ഭാഗം.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോരാഞ്ഞിട്ടെന്തുചൊല്ലുന്നതു ശിവ ശിവനേ ! നാഗലോകം കണക്കു- ണ്ടാരാലില്ലത്തു വൻകല്ലറ,യടിയിലതി- ന്നുള്ളിലക്കള്ള മുത്തി പേരാളും വിപ്രദാരങ്ങളെയൊരുപൊതിയാ- ത്തേങ്ങപോലിട്ടടച്ചാൾ; ഹാ ! രാവും പാവമയ്യോ ! പകലുമവിടെയേ വാണു കല്യാണി കേണാൾ.

കാക്കയ്ക്കെന്ന കണക്കു മുത്തിയൊരു കൈ- ച്ചോറോ പഴങ്കഞ്ഞിയോ നീക്കം വിട്ടു കൊടുക്കുമെങ്കിൽ മിഴിനീർ- കൂട്ടാനതിൽ കൂട്ടിയും പോക്കറ്റിങ്ങനെയെന്നയെന്തിനു വിധേ ! സൃഷ്ടിച്ചതെന്നോതിയും തീക്കട്ടക്കനൽപോലെയുള്ളെരിയുമ- ച്ചാർവംഗിയുണ്ടീടിനാൾ.

ഈമട്ടനേകദിവസങ്ങൾ കഴിഞ്ഞ ശേഷം ശ്രീമന്മൃഡാനിയുടെയുൾക്കനിവിൻബലത്താൽ ആമങ്കയാൾ നിലവറയ്ക്കകമേ കിടന്ന കേമത്തമേറുമൊരു വെണ്മഴു കയ്യിലേന്തി.

അതുകൊണ്ടു തുരങ്കമൊന്നു തീർത്ത- പ്പുതുപൂന്തേൻമൊഴിയാൾ വെളിക്കു വേഗാൽ കുതുകത്തൊടു ചാടിയാടി, കാല- ക്രതു മുത്തശ്ശി കഴിപ്പതിന്നു മുൻപെ.