താൾ:അരുണോദയം രണ്ടാം ഭാഗം.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒറ്റസ്സംഗതികൂടിയില്ല മടവാ- രെന്നിട്ടുമെന്നില്പരം കുറ്റംചൊന്നതുകൊണ്ട് മേലിലിതിലും മുത്തുള്ളിലെത്തിക്കുവാൻ അറ്റംവിട്ടിവൾ പാടുപെട്ടു പകലും രാവും തദീയപ്രിയം പെറ്റമ്മയ്ക്കുമെഴാത്ത മട്ടു പെരുമാ- റിക്കൊണ്ടിരിക്കാം ദൃഢം.

എന്നാൽ കുട്ടപ്പ ! നീ പോയ്ക്കുശലമൊടു തിരി- ച്ചെത്തു"കെന്നത്തിൽ കൂടാ- തന്നാമൂശേട്ടയോതുന്നതു മകനമിതാ- ശ്വാസവിശ്വാസപൂർവം നന്നായ്ക്കേട്ടോമലാളിൽച്ചെറുതു കറകല- ർന്നപ്പുറം വിട്ടുപോയാ- നെന്നാൽ പിന്നത്തെ വട്ടം പറവതു പണി,യെ ന്നല്ല പറ്റില്ലതന്നെ.

പുത്രൻ ഭീ രണ്ടുമൊന്നിച്ചകലെയകലവേ ഹൃത്തടത്തിങ്കൽ മുറ്റും വിത്രസ്തത്വം കലർന്നീടിന വികടമഹാ മൂർത്തിയാം മുത്തി വേഗാൽ ചിത്രം ദുർവാക്കു താർക്ഷ്യൻ മറയുമൊരളവിൽ കൃഷ്ണസർപ്പം വിഷംപോൽ തത്രത്യസ്ത്രീലലാമശ്രുതികളിലതിധാ- രാളമായ് ധാര ചെയ്തു.