താൾ:അരുണോദയം രണ്ടാം ഭാഗം.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാനന്ദം വാണിമാതിൻ വലതുകുളുർമുല- ക്കുന്നിലെസ്തന്യമെല്ലാം താനമ്പോടാസ്വദിക്കും നവനടനകലാ- സാഗരം നാഗരത്നം മാനത്തിൽ പൊന്നണിഞ്ഞാവഴി പുറകിൽ വരും നാഗപംക്തിക്കു മേലാ- ലൂനം പറ്റാതിരിപ്പാൻ പുതിയ നട പഠി- പ്പിച്ചു മുന്നിൽച്ചരിച്ചാൽ.

ആ മട്ടിൽ കണ്ടു നിൽക്കുന്നവരുടെ കരളും കണ്ണുമൊന്നിച്ചു കക്കാൻ സാമർത്ഥ്യം നേടീ,യോരോ തെരുവുകളതിലം- ഘിച്ചു തന്നിച്ഛപോലെ ഓമൽപ്പല്ലക്കു വഞ്ചിക്ഷിതിപരുടെ മഹാ- രമ്യഹർമ്മ്യൗഘമേന്തി- ശ്രീമത്ത്വം വാച്ച തെക്കേത്തെരുവുവഴി പുറ- പ്പെട്ടു പുഷ്ടാനുഭാവം.

ചേലാളും വഞ്ചിമേദിന്യഭിധയുവതിതൻ ദിവ്യസൌഭാഗ്യഭാഗ്യ- പ്പാലാഴിക്കോളിളക്കത്തിനു മുഴമതിയാം പത്മനാഭാംഘ്രിദാസൻ മൂലാനന്താമണാളൻതിരുവടി വനിതാ- പുണ്യലാവണ്യലക്ഷ്മീ- ലീലാസങ്കേതഭൂവാം നിജസുതയെ നിരീ- ക്ഷിച്ചു മോദിച്ചു മേന്മേൽ. ഒരു ദാസി.