താൾ:അരുണോദയം രണ്ടാം ഭാഗം.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പട്ടാളം, കേൾക്കുവോർ തൻ ശ്രുതിപുടയുഗളം ജന്മസാഫല്യമേന്തും- മ,ട്ടാരാൽ ബാൻഡുവായിച്ചുലകിനലഘുവാം സൌഖ്യമുണ്ടാക്കിടുന്നു; കൊട്ടാരംതൊട്ടനേകം തുറകളിൽ വിലവേ- റാകുമുദ്യോഗമുള്ളോർ ത്വിട്ടാർന്നീടുന്ന വേഷത്തോടു വരിവരിയായ് സ്ഥായിയില്പ്പോയിടുന്നു.

തിണ്ണം മൂലക്ഷിതീശൻ തിരുവടിയിൽ വിളങ്ങു- ന്നൊരോജസ്സിനൊക്കും- വണ്ണം വമ്പുള്ള ദീവെട്ടികളിരുവരിയായ് മേൽക്കുമേൽ കത്തിടുന്നു; എണ്ണം കൂടാത്ത മത്താപ്പുകൾ സവിധഗൃഹൗ- ഘത്തിൽനിന്നെത്തിനോക്കും വെണ്ണപ്പൂമേനിമാർതൻ വദനസുഷമമേൽ ശീമവാർണീഷിടുന്നു.

പങ്കം പറ്റാത്ത മൂലർക്ഷജനൃവരമണി- ക്കൊത്ത സൽക്കീർത്തിയെപ്പോൽ തിങ്കൾക്കുള്ളൊരു വെള്ളക്കതിരുലകിനുമേൽ വെങ്കിളിപ്പൂച്ചിടുന്നു; പൊൻകപ്പം വച്ച കാന്യയ്ക്കടയ തനു വഹി- ച്ചാഭ വർദ്ധിച്ചൊരോമൽ- ത്തങ്കപ്പല്ലക്കു നോക്കും മിഴികളെ മുഴുവൻ മഞ്ഞളിപ്പിച്ചിടുന്നു.