ഉള്ളടക്കത്തിലേക്ക് പോവുക

താൾ:അരുണോദയം രണ്ടാം ഭാഗം.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാന്തത്താൽ കാരിരുമ്പിൻപടി കലിതരസം കാണികൾക്കുള്ളൊരുള്ളം കാന്തശ്രീകായഭാസ്സാൽ കളവിൽ മുഴുവനും കർഷണംചെയ്തു മന്ദം കാന്തൻതൻ മുന്നിലായിക്കനകരചിതമാം കമ്രപർയ്യങ്കമേറും കാന്തക്കൂട്ടങ്ങൾ ചാർത്തുന്നൊരു ഗളമണിയെ- ക്കണ്ട കണ്ണേ ! ജയിക്കൂ !

പട്ടാളശ്രേണി, പോലീസ്ഭടനിര, പലമ- ട്ടമ്പുമമ്പാരിയേന്തി- ത്വിട്ടാളും കൊമ്പനാനത്തലവർ മുതലെഴും രാജചിഹ്നങ്ങളോടും പട്ടായ്മല്ലിട്ടു പള്ളിപ്പരിമൃദുലലസൽ- ഗാത്രിയാൾ യാത്രയായുൾ- ത്തട്ടാർക്കും തൃപ്തിയേന്തുംവിധമമിത സുധാ- വൃഷ്ടി ദൃഷ്ടിക്കു പെയ്താൾ.

ആരോമൽതങ്കനാഗസ്വരമകമലിയും- വണ്ണമുതുന്ന പാണ്ടി- ക്കാരാരോ വർണ്ണഭേദം വിവിധരസമുദി- പ്പിച്ചു വായിച്ചിടുന്നു; താരോടുംമേനിയൊട്ടുക്കണികൾ പലതരം ഭേസിടും ദാസിമാരി- പ്പാരോജസ്സോടിളക്കി പ്രസവശരജയ- ത്തുണുറപ്പിച്ചിടുന്നു.