താൾ:അരുണോദയം രണ്ടാം ഭാഗം.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ മട്ടിൽ സംഭ്രമം മൂത്തവിടവിടെയെഴും സ്ത്രീപുമാന്മാരശേഷം ശ്രീമത്ത്വാപൂണ്ട കന്യാമണിയുടെ നഗരീ- യാത്രയാം സദ്യമൂലം കാമം കണ്ണിൻ ബുഭുക്ഷയ്ക്കറുതിയരുളുവാൻ കാപ്പുകെട്ടിക്കടന്നുൾ- പ്പൂ മറ്റെങ്ങാനുമോടാത്തൊരു നിലയിൽ വെറും തൂണുപോൽ വാണുകൊണ്ടാർ.

പങ്കം വിട്ടപ്പൊഴേക്കും പരമസുഷമയിൽ- പ്പാരിടം മഗ്നമാക്കി- ത്തിങ്കൾച്ചാർത്തെന്നമട്ടിൽ ജനനയനചകോ- രത്തിനുന്മുത്തു നൽകി തങ്കപ്പല്ലക്കിൽ മോദത്തൊടു കയറി വട- ശ്ശേരിയാമമ്മവീട്ടിൻ വൻകട്ടിപ്പൂർവപുണ്യം വടിവിൽ വടിവെടു- ത്തോരു രംഭോരുരത്നം.

കണ്ടോളം കൺകുളുർപ്പിച്ചതിനു കഴിവെഴും കായസച്ഛായയേന്തി- ക്കൊ,ണ്ടോളംവെട്ടിനിൽക്കും കുതുകജലധിയിൽ പൌരർ നീന്തിക്കളിക്കേ വണ്ടോടുംവേണിയാൾതൻ വരനൊരു തിരുമുൽ- പ്പാടു വാടാത്തതാമുകൾ- ത്തണ്ടോടും ഥപന്മേലൊരു കനകഹരി- ക്കട്ടിതൻ മട്ടിലേറി.