താൾ:അരുണോദയം രണ്ടാം ഭാഗം.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേലാളും താരഹാരം ചിതറി, യിരുൾകുഴൽ- ക്കെട്ടഴിഞ്ഞൊട്ടു ചിന്നി, ശ്രീലാസ്യം മുന്നിൽ നീട്ടി, സ്സരസിജമുകള- ക്കൊങ്ക മുറ്റും കുലുക്കി, ആ ലാക്കിൽ കാഴ്ച കാണുന്നതിനവിടെ വരു- ന്നോരിലെല്ലാരിലും താ- നേലാനാവാൻ ത്രിയാമാവനിത കൊതിയൊടും സംഭ്രമം പൂണ്ടണഞ്ഞാൾ.

തണ്ടാർമാതിൻമണാളൻ തിരുവടി വടിവിൽ പള്ളികൊള്ളുന്നമൂലം രണ്ടാമംഭോധിയാമിപ്പരിയിൽ നടുനിദാ- ഘത്തിൽ വർഷർത്തുവിൽ പോൽ കൊണ്ടാടിക്കൊണ്ടു നാട്ടാർ മുഴുവനുമകവേ സദ്രസം ഛിദ്രമെന്യേ പൂണ്ടാരാൽ പാഞ്ഞതസ്മൽക്ഷിതിധുവതനയോ- ദ്വാഹമാഹേന്ദ്രജാലം.

സായംകാലം നഭസ്സിൽ സരഭസമണയും മട്ടുവിട്ടുന്നു മേന്മൽ കായം മോടിപ്പെടുത്താൻ കരുതി,യൊരുമണി- ക്കൂറിലേറെക്കളഞ്ഞും ആയത്നം വന്ധ്യമായും ത്വരിതമിരുകലാ- ഭൂഷ ചാർത്താൻ മറന്നും തായംതെറ്റിക്കടന്നാനൊടുവിൽ വിടസഭാ- ധൂർവഹൻ പാർവണേന്ദു.