താൾ:അരുണോദയം രണ്ടാം ഭാഗം.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്യാണാഘോഷം. ചതുർത്ഥഭാഗം. പട്ടണപ്രവേശം. തൻ ചാരുശ്ലാഘയാകും തരുണി ധരണിതൻ മുക്കിലും തർക്കമെന്യേ സഞ്ചാരംചെയ്ത മൂലംനൃപനുടെ സുതതൻ താലികെട്ടാം മഹത്തിൽ അഞ്ചാംപക്കം നടന്നോരനുപമനഗരീ- ഘോഷയാത്രോത്സവം ഞാൻ നെഞ്ചാലാംമട്ടു വാഴ്ത്താം; മതി മതി ! ശകലം തൂവലാലാവതല്ല.

തന്നാലാവാത്ത മട്ടിദ്ധരയിലൊളിപര- ത്തുന്ന ദീവെട്ടിയല്പം ചെന്നാലെമ്പാടു കത്തുന്നൊരു കടുതരമാം കാഴ്ച കാണായ്വതിന്നും വൻനാണംകൊണ്ടു വായ്ക്കും വലിയൊരകമലർ ച്ചൂടു മാറുന്നതിന്നും സന്നാഹംപൂണ്ടു മുന്നേ കടലിൽ മുഴുകിനാൻ നിർമ്മദൻ കർമ്മസാക്ഷി.

മറ്റു മൂന്നു ഭാഗങ്ങൾ പന്തളത്തു കേരളവർമ്മത്തമ്പുരാൻ, സി. പി. പരമേശ്വരൻപിള്ള, ഏവൂർ. എൻ. വേലുപ്പിള്ള, ഇവരുടെ കൃതികളാകുന്നു.