താൾ:അരുണോദയം രണ്ടാം ഭാഗം.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫലകഥ മറയത്തുപോട്ടെ; പൂവി,- ല്ലിലയുമതിങ്കൽ; മറിഞ്ഞു താഴെ വീഴാൻ ചില ഞൊടിയിടവേണമെന്ന മട്ടായ് നില; ചെടി വാടി വരണ്ടു പട്ടുപോയി.

അരികിലൊരിടമെങ്ങുമില്ല കാണ്മാ- നരിയൊരു കോമനെയെന്തവന്നു പറ്റി ? ഹരി ! ഹരി ! പരിശങ്കയാമുമിത്തീ- പ്പൊരികനലിൽ ദ്വിജനുള്ളു വെന്തുനീറി !

"മൃതിയവനഥവാ ഭവിച്ചിരിക്കാം; ക്ഷിതിയിൽ മരിപ്പതു മർത്യധർമ്മമല്ലേ?" ഇതി പല വിചികിത്സപൂണ്ടു വിപ്രൻ ചതിയനിളേശനെ നേർക്കു കണ്ടുണർത്തി.

"എവിടെയെവിടെയെൻറെ കോമു ! ഹാ ! പോയ് ദിവി മമ ശാശ്വതഭാഗധേയബീജം ! അവികലഗുണനബ്ഭടൻ വെടിഞ്ഞി- ബ്ഭുവി പുലരുന്നതു ദേവ ! ഭൂരിഭാരം !!

ജവമൊടു പിളർമിന്നലേൽക്കുമൂലം ശിവ ! ശിവ ! ജോനകനാരകം കരിഞ്ഞോ? അവനുമതപമൃത്യു ഹന്ത ! ചേർത്തോ ? നൃവര ! കഥിക്കുക ! നീറിടുന്നു ചിത്തം.

ഒരുഗദമവനില്ലപ,ണ്ടതേതും വരുവതിനും തരമില്ല; കായദാർഢ്യം പുരുഷരനു ധരിച്ചമട്ടിലാണ- പ്പുരുബലശാലി വസിച്ചിരുന്നതെന്നും.