താൾ:അരുണോദയം രണ്ടാം ഭാഗം.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലവമൊരു ഭയമോ വിശങ്കയോ കൊ- ണ്ടവശത ഹൃത്തിനു പറ്റിടാത്ത മട്ടിൽ അവനരിയൊരു വഞ്ചിതൊട്ട തെക്കു- ള്ളവനികൾ ചുറ്റി നടന്നു മന്ദമന്ദം.

തിരിയെ നിജഗൃഹത്തിലേക്കു പോകാൻ പരിചൊടുറച്ചു വഴിക്കു കൊച്ചിനാട്ടിൽ പരിചരണപരൻ ഭടൻ വസിക്കും പുരിയിലുമെത്തി വസുന്ധരാസുധാശൻ.

ചിലർ മൃദുഹസിതം പൊഴിച്ചു; വേറേ- ചിലരൊരുകൈവിരൽ മൂക്കിൽ വെച്ചുനിന്നു; ചിലർ ചുടുമിഴിനീരു തൂകി; ചേതഃ- കുലഗിരി വിപ്രനു ദോല പോലെയായി.

ക്ഷണമൊരു കുലവില്ലിൽനിന്നു പായും കണയിലുമേറിയ വേഗമോടുകൂടി ഗുണമുടയ ഭടൻറെ പാർപ്പിടം ചെ- ന്നാണയുവതിന്നു കുതിച്ചുപാഞ്ഞു വിപ്രൻ.

കനകരുചി കലർന്നിടുന്ന കായൊ- ട്ടനവധി കാച്ചൊരു നാരകത്തിനേയും, തനതസിയുമുലച്ചതിൻചുവട്ടിൽ കനമൊടു നിന്നൊരു കല്യയോധനേയും,

ഉടനടി മിഴികൊണ്ടു കാണ്മതിന്നുൾ- ത്തടമുഴറുന്ന ധരാസുരൻറെ മുന്നിൽ സ്ഫുടമൊരു ചെടിയുണ്ടുണങ്ങിനിൽപ്പു; ഭടനരികത്തൊരിടത്തുമില്ലതാനും ! (യുഗ്മകം)