താൾ:അരുണോദയം രണ്ടാം ഭാഗം.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോമൻ. (ദ്രുതകവിത) നാലാം ഭാഗം. ശരിവരെ നിജമാം പ്രതിജ്ഞ പാലി- ച്ചരിയ ഭടൻ ചെറുനാരകച്ചുവട്ടിൽ പരിചിതധൃതി പാർക്കുമെന്നു നമ്പൂ- തിരി കരുതിപ്പലദിക്കിലും ചരിച്ചു.

ഒരുദിനമൊരുവറ്റുമുപ്പുമേകും പുരുഷനിൽ നന്ദികല,ർന്നവന്നുവേണ്ടി വിരുതിലുയിർ കളഞ്ഞു കീർത്തിലക്ഷ്മീ- തരുണിയെ വേൾപ്പവരന്നു നായർവീരർ.

അതു, മതിപടു കോമനുള്ള പോരിൻ- ചതുരതയും ഹൃദി ബോധമുള്ള വിപ്രൻ അതുലകതു കമന്നു നാരകത്തെ- പ്പുതുഫലതല്ലജപൂർണ്ണമെന്നുറച്ചു.

ഈ കൃതി തിരുവനന്തപുരത്തു പന്തളത്തു കേരളവർമ്മത്തമ്പുരാൻ തിരുമനസ്സിലെ വസതിയിൽ വച്ചു് - ൽ രണ്ടു മണിക്കൂർനേരം കൊണ്ടു് എഴുതിത്തീർത്ത ഒരു നിമിഷകവിതയാണു്.

കവികൾ-- നന്ത്യേലത്തു പത്മനാഭമേനോൻ. പന്തളത്തു കേരളവർമ്മത്തമ്പുരാൻ. നാലപ്പാട്ടു് നാരായണമേനോൻ. ഉള്ളൂർ എസ്. പരമേശ്വരയ്യർ.