താൾ:അരുണോദയം രണ്ടാം ഭാഗം.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആഞ്ജനേയവിജയം. (ദ്രുതകവിത) ഒന്നാം ഭാഗം ഹരിഹയനെയുമാജിയിൽ ജയിച്ചോ- രരിയ മഹാരഥനായ മേഘനാദൻ ത്വരിതമഹഹ ! ലക്ഷ്മണൻറെ ബാണ- പ്പൊരികനലിൽ ശലഭോപമം പതിച്ചു.

തനയമരണവാർത്ത കേട്ട നേര- ത്തനവധി വാച്ചു വളർന്ന മാൽ നിമിത്തം കനമുടയ ദശാനനൻറെ ചേത,- സ്സനലനെരിഞ്ഞൊരരണ്യമായ്ച്ചമഞ്ഞു.

ഈ നിമിഷകവീത താഴെ പ്പറയുന്ന എട്ടു കവികൾ ഒന്നിച്ചു കൂടി തിരുവനന്തപുരത്തു് പന്തളത്തു കേരളവർമ്മത്തമ്പുരാൻറെ വസതിയിൽ വച്ചു് വിനോദത്തിനായി നിശ്ചയിച്ച ഒരു ദ്രുതകവനപരീക്ഷയിൽ എഴുതിത്തീർത്തതാണ്. കവികളുടെ പേർ-- ഉള്ളൂർ എസ്. പരമേശ്വരയ്യർ. പന്തളത്തു കേരളവർമ്മത്തമ്പുരാൻ. വി. പി. പത്മനാഭൻ നമ്പൂതിരിപ്പാടു്. ഒടുവിൽ കുഞ്ഞുകൃഷ്ണമേനാൻ. കോയിപ്പിള്ളി പരമേശ്വരക്കുറുപ്പ്. ആലത്തൂർ അനുജൻ നംപൂതിരിപ്പാടു്. നന്ത്യേലത്തു പത്മനാഭമേനോൻ. പട്ടം എൻ. കൊച്ചുകൃഷ്ണപിള്ള.