താൾ:അരുണോദയം രണ്ടാം ഭാഗം.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുകിൽ താഴെയഴിച്ചുവയ്ക്കും"കെന്നായ് മുകിൽനേർവേണി മുറിഞ്ഞു ചൊന്നനേരം ചെകിടങ്ങനെ പൊട്ടുമാറു മറ്റേ- ശ്ശുകിയൊക്കുംമൊഴിയാൾ ചൊടിച്ചുരച്ചു.

"ഒരു പോക്കുമെഴാത്തൊരെച്ചിൽനക്കി- ക്കുരുടവ്വാർക്കു പിറന്ന കൊച്ചുപെണ്ണേ ! കരുതിക്കളി ! യച്ഛനോടിയപ്പോ- രുരുളച്ചോറ്റിനു മണ്ണു വീൺപോമേ !

അടിമപ്പണിയിൽ പുലർന്നുകൊണ്ടെ- ന്നടികൂപ്പേണ്ടൊരു നിന്നെയാളിയാക്കി മടിയിൽക്കൂടിവയ്ക്ക കൊണ്ടു കൊള്ളാ- മെടി ! നിൻ നാക്കു തടിച്ചു നീണ്ടുപോയി !

വിരുതറ്റു കഴിച്ചിലിന്നൊരൊറ്റ- ഗ്ഗരുഡക്കാശുമെഴാതെ പിച്ചതെണ്ടി മരുവും ശവമാണു ദൈത്യലോക- പ്പെരുമാളിൻമകളോടു കൊമ്പുവയ്പാൻ !!

ഉടയാടയിതേതു? നിൻറെ തന്ത- യ്ക്കുടജം പെറ്റുകൊടുത്ത വൽക്കമാണോ? സ്ഫുടമെൻറെ പിതാവിനുള്ളതല്ലേ? കിട ചാടാതെ ! തരായ്കിലെന്തുകാട്ടും?

തരുണീമൊഴികേട്ടു കൂട്ടരെല്ലാം ഗുരുവിൻപുത്രിയെ നോക്കി മുഞ്ഞികാട്ടി, ഇരുകൊങ്ക കുലുക്കിയസ്സല്ലെന്നായ് വിരുതിൽക്കൈയിണ കൊട്ടിയാർത്തു കൂകി.