താൾ:അരുണോദയം രണ്ടാം ഭാഗം.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മടിയാതിതുമട്ടു കൂത്തടിക്കും പിടിയാനപ്പടിയാനമാർക്കടുക്കൽ മുടിയാപ്പകളുള്ള കാമദേവ- ന്നടിയാനാം വലവൈരി വന്നുചേർന്നു.

"കിടയറ്റൊരു കൈപ്പണിക്കു ഞാന- മ്പെട ! നിന്നെത്തൊഴുതേൻ മലർക്കിടാവേ ! അടവിങ്ങനെയെങ്കിൽ നൂറുവട്ടം "സ്ഫുടമെൻ കണ്ണുകൾ കൂടിവന്നിടട്ടേ!

പിടമാൻമിഴിമാർ കടന്നു തൃക്കൺ- കടകൊണ്ടെന്നെ വിലയ്ക്കു വാങ്ങിടുന്നു; കടലിൻമകൾതൊട്ട കൂട്ടർകൂടി- ക്കടപൂട്ടിക്കരയേണ്ട കാലമായോ?

തരവും നിറവും ശരിക്കു ചേരും- തരളാപാംഗികൾ ശുദ്ധന മാരായ് തരസാ മിഴിയിൽ പെടുമ്പോളൊന്നാ- ന്തരമാമത്തരമാരു കൈയൊഴിക്കും !

വലയട്ടെ കിടന്നൊരല്പമെല്ലാ- വലയക്കൈകൾ വരാംഗിമാരു"മെന്നായ് വലവൈരി നിനച്ചു വന്മരുത്തായ് വലനംചെയ്തുടയാടയൊക്കെ നീക്കി.

ഉടുപൂന്തുകിലുൾക്കരുത്തോടൊപ്പം പടുവാം കാറ്റടിയിൽപ്പറന്നനേരം മടുവാണികൾ നീറ്റിൽനിന്നു വന്മാ- ലൊടു ചാടി ത്വരിതം കരയ്ക്കുകേറി.