താൾ:അരുണോദയം രണ്ടാം ഭാഗം.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരിമീൻമിഴി, പായൽ കൂന്ത,ലോള- പ്പുരികം, തണ്ടലർമൊട്ടു കൊങ്കയുഗ്മം, അരിമക്കമലാനനം, നുരപ്പു- ഞ്ചിരിയും പൂണ്ടവരോടു വാപിയൊത്തു.

മുലപോലെ തണുത്തു, ചോരിവായിൻ- നിലയിൽ സ്വാദു കലർന്നു, ഗണ്ഡമൊപ്പം മലമറ്റു, മുഖംകണക്കു രക്തോ- ല്പലഗന്ധത്തൊ,ടതിൽ ജലം വിളങ്ങി.

ഉടയാട കരയ്ക്കഴിച്ചുവെച്ച- പ്പിടമാൻനേർമിഴിമാർ പിറന്നമട്ടിൽ തടവറ്റു സരസ്സിലപ്സരസ്ത്രീ- പടലിക്കാടലണച്ചു കേളിയാടി.

ഇളതാമലയേറ്റു ചെറ്റുമേല്പോ ട്ടിളകിത്താണ നിതംബബിംബമോടും വളർപൂംകുഴൽ കെട്ടഴിഞ്ഞിഴഞ്ഞും കളധൗതാംഗികൾ വാപിയിങ്കൽ നീന്തി.

പല പൊൻനിറമൊത്ത മറ്റു തണ്ടാർ വിലസിക്കുണ്ടളവുള്ളിൽ നാണമാർന്നോ തലതാഴ്ത്തിയലയ്ക്കുകത്തൊളിച്ചൂ ജലജൌഘം, മടവാർകൾ നീന്തിയപ്പോൾ?

അളവറ്റു തുടിച്ചു പാഞ്ഞു ചാടു- ന്നള,വറ്റുള്ളൊരു മുത്തുമാലവിട്ടും കളകണ്ഠികൾ ശീകരങ്ങൾ ചേരും ഗളഹാരങ്ങളെ വീണ്ടുമന്നണിഞ്ഞു.