താൾ:അരുണോദയം രണ്ടാം ഭാഗം.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേവയാനീപരിണയം ഒന്നാം സർഗ്ഗം. ശതമന്യു സഹസ്രമന്യുവായി- ശ്ശതകംചൊൽവതിനായവൻറെ ശസ്ത്രം ശതകോടി പൊടിച്ചു ദാനവാധീ- ശതയാളും വൃഷപർവരാട്ടു വാണു.

അമലം ബുധശുക്രയോഗമേന്തി- സ്സമരറ്റുള്ള സുരാരിസാർവ്വഭൗമൻ സുമനോഹരവർഷമേഘതുല്യം സമഹാസാരമനല്പമുല്ലസിച്ചു.

കവിനന്ദിനി ദേവയാനി,കമ്ര- ച്ഛവി ശർമ്മിഷ്ഠ സുരാരിപുത്രിയൊപ്പം അവിടത്തിൽ വിളങ്ങി, നൽപ്രയാഗാ- ഭൂവി കാളിന്ദിയൊടൊത്ത ഗംഗപോലെ.

വൃഷമാണ്ടൊരു താപസേന്ദ്രപാളീ- വൃഷഭൻ തൻ സുകൃതപ്പുളപ്പൊടൊപ്പം വൃഷലീയുതയായ്സരസ്സിലന്നാൾ വൃഷപർവ്വാത്മജ മജജനത്തിനെത്തി.

മറ്റു മൂന്നു സർഗ്ഗങ്ങൾ പന്തളത്തു കേരളവർമ്മ തമ്പുരാൻ, ശ്രീമാൻ കണ്ടൂർ നാരായണമേനാൻ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ഇവരുടെ കൃതികളാകുന്നു.