താൾ:അരുണോദയം രണ്ടാം ഭാഗം.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചക്രം വന്നിവനുള്ളകാർയ്യമടവേ തീർക്കാനുറയ്ക്കുന്നു; ഞാൻ ചക്രം ചുറ്റുകയായ്കിടന്നു; തകരാ- റാക്കൊല്ല ലക്ഷ്മീപതേ!"

എന്നാസ്സാധു കരഞ്ഞുരച്ച മൊഴികേ- ട്ടല്പം ഹസിച്ചോതിനാ- നന്നാരായണ"നെന്തു ചെയ്വ, തിവനാൽ നിന്നെത്തുണച്ചീടുവാൻ ഇന്നാവില്ല; മദീയഭക്തതതിതൻ ദാസത്വമാളുന്ന ഞാൻ ചൊന്നാലെൻറെ രഥാംഗമിപ്പൊഴതിനെ- ക്കേൾകാൻ മടിക്കും ദൃഢം.

വേഗം ചെന്നിനിയംബരീഷനൊടു നിൻ സർവാപരാധം ക്ഷമി- ച്ചാംഗസ്സൊക്കെയകറ്റിടുന്നതിനപേ- ക്ഷിച്ചെങ്കിലദ്ധാർമ്മികൻ ഹേ ! ഗംഭീര ! ഭവാനു നൂനമഭയം- നൽകീടു"മെന്നോതിടും നാഗശ്രീശയനങ്കൽനിന്നു മുനിയും ഭൂപൻറെനേർക്കോടിനാൻ.

"എല്ലാത്തെറ്റും പൊറുത്തീടണമടിപണിയാ"- മെന്നു ചൊല്ലും മുനീന്ദ്ര- ന്നുല്ലാസം ചേർത്തു, ചക്രത്തൊടു ഹരിസവിധ- ത്തിങ്കൽ വീണ്ടും ഗമിപ്പാൻ