താൾ:അരുണോദയം രണ്ടാം ഭാഗം.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തത്വം വിട്ടു ശാപം തരിക; വിധിബലം നീക്കുവാനാർക്കു കൂടും? ധ്വാന്തം പോമോ പടയ്ക്കായ്ത്തരണിയൊടു? മുനേ! ഹന്ത ! ഞാനെന്തു വേണ്ടൂ ?"

ഈമട്ടാപ്രഭു കൈമലർത്തുമളവിൽ കൃത്യാവധംചെയ്തു ത- ന്നോമൽകണ്ഠതലം കടന്നു ഭഗവ- ച്ചക്രം പിടിച്ചീടവേ കാമം ജീവനിൽ വാച്ച സാധുവവിടം കൈവിട്ടു വേഗേന സൽ- സ്തോമത്തിന്നവലംബമായ ഹരിതൻ പാർശ്വത്തിലെത്തീടിനാൻ.

"കായാംപൂവോടു മല്ലിട്ടിടുമുടലുടയോ- രോമനത്തമ്പുരാനേ ! മായാമോഹത്തിലുൾപ്പെട്ടടിയനൊരു മഹാ- മൂഢകൃത്യം തുടർന്നേൻ; നീയാരെന്നല്ല തെല്ലും നിനവിവനിനിയും; നിത്യനായുള്ള ലക്ഷ്മീ- പ്രേയാനേ ! പാപിയാമെൻ പിഴകളെ വഴിപോൽ തീർത്തു പാലിച്ചിടേണം."

ശക്രൻതന്മൊഴി കേട്ടു ദർപ്പമൊടു ഞാൻ ചെന്നംബരീഷാഖ്യഭൂ- ചക്രശ്രീഗളഭൂഷണത്താടിടയാൻ പന്തിക്കു ചിന്തിക്കയാൽ