താൾ:അരുണോദയം രണ്ടാം ഭാഗം.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേണം തെല്ലു വിവേക,മെൻചുണ രഥാം- ഗത്തോടു കാട്ടീടുകിൽ പ്രാണൻ പോയിടു"മെന്നു ഭീതി കലരും ശക്രൻ കഥിച്ചീടിനാൻ.

"ആപത്തീയരിയോടെതിർക്കിലതിയാ- യുണ്ടാമതെക്കാൾ ഭവ- ച്ഛാപത്താൽ ഹതനാകിലും വിഷമമി"- ല്ലെന്നിന്ദ്രനന്നോതവേ "പാപത്താൽ തവ വാക്കു കേട്ടു മടയ- പ്പട്ടം ലഭിച്ചുള്ളൊരെൻ താപം തീർക്കുക ശീഘ്ര"മെന്നതിനാൽ പിന്നീടുമമ്മാമുനി.

"നമ്മാലും ലോകമെല്ലാമൊരു ഞൊടിയിടയിൽ സൃഷ്ടിചെയ്യും മഹാനാം ബ്രഹ്മാവാലും ധരിത്രീധരദുഹിതൃപതി- സ്വാമിയാലും തരിമ്പും വന്മാഹാത്മ്യം കളിക്കും വലിയ കളരിയാം വാസുദേവൻറെ ചക്രം നിർമ്മായം നേരിടുമ്പോളൊരു തുണയരുളാ- നാവത,ല്ലെന്തു ചെയ്വൂ ?

ഞാൻതന്നേ ചെയ്ത തെറ്റാണിതു,തിരുവടിയെൻ- വാക്കു കേൾക്കാതിരുന്നാൽ സ്വാന്തത്തിന്നല്ലലേവം വരുവതിനിടയി,- ല്ലാകയാൽ വേണമെങ്കിൽ