താൾ:അരുണോദയം രണ്ടാം ഭാഗം.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ആനന്ദത്തോടമർത്യലോകമവനം- ചെയ്യും വിഭോ ! നിന്നൊടായ് ഞാനയ്യോ ! പിഴചെയ്തതെന്തു ? വെറുതേ നീയെന്തിനായിത്തരം മാനക്കേടു വരുത്തി ? പോട്ടെ,യിവിടെ- ജജീവൻറെ കാർയ്യത്തിനും നൂനംപറ്റിടുമൂനമെന്ന നിലയായ്; ഞാനെന്തു കാട്ടേണ്ടു മേൽ ?

മുന്നം ഞാൻ തന്ന ശാപത്തിനു പകരമെനി- ക്കത്തലെത്തിക്കയോ ? നിൻ മന്നത്തം ജാതി,യെന്നാലതിനു വിഷയമീ മാമുനിശ്രേഷ്ഠനല്ല; കുന്നൻ നിന്നെത്തുലപ്പാനിനിയുമൊരു മഹാ- ശാപമേകീടുവാൻ,മേ- സന്നത്വം പാരമുണ്ടെങ്കിലു,മൊരു പണിയി- ല്ലെന്നു നന്നായ് ധരിക്കൂ.

പൌലോമിതന്മുലയിലും ചൊടിയിങ്കലും പോയ് ചേലോടു നൽക്ഷതമണയ്പതുകൊണ്ടുമാത്രം മാലോകർ നിന്മഹിമ വാഴ്ത്തുകയില്ല; വജ്ര- മാലോലമാക്കിടുകതെല്ലരിസംഹൃതിക്കായ്.

കാണട്ടേ കരവീര്യ്യ"മെന്നുകരയും ദേവർഷിയെപ്പാർത്തു "ന- ല്ലാണത്തം ചെറുതല്ല വായ്പതു നമു- ക്കിന്നാളിലെന്നാകിലും