താൾ:അരുണോദയം രണ്ടാം ഭാഗം.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കള്ളംവെടിഞ്ഞു കരയിൽപ്പുലി, താഴെ വായ്ക്കും വെള്ളത്തിൽ വന്മുതല, രണ്ടുവഴിക്കുമൊപ്പം ഉള്ളത്തിലാടലിനു തന്നെ നിദാന,മേവം ഭള്ളറ്റ മാമുനി പലായനമാചരിച്ചു.

ഓടും, ചെറ്റുതിരിഞ്ഞുനോക്കു,മുടനേ ഘോരാട്ടഹാസങ്ങളെ- ത്തേടുംകൃത്യയെതിർത്തിടും, പിറകിലായ്- ക്കൃഷ്ണൻറെ തൃച്ചക്രവും, വാടും മെയ്യൊളിയൊന്നുകൂടി, വിറപൂ- ണ്ടങ്ങോട്ടുമിങ്ങോട്ടുമുൾ- ച്ചൂടുറ്റോടി മടുത്തുനിന്നവശനാം പിന്നീടുമത്താപസൻ.

ഓടിക്കിതച്ചു ഗതികെട്ടു മുഖം വിയർത്തു വാടിത്തളർന്നു വഴിവിട്ടു വലഞ്ഞു വാങ്ങി കേടിത്രയെന്നൊരുവനും പറയുന്നതിന്നു പാടില്ലതിൻപടി കിടന്നു പരുങ്ങി പാവം.

രണ്ടേ കാലുള്ളുവല്ലോ, ശകലമൊരളവി- ല്ലാതെ വല്ലാതെയോടി- ക്കൊണ്ടേവം പോകിലെന്തോ കഥ ? യെതുവരേയും ചെന്നു ദുർബുദ്ധി പറയും? തണ്ടേറെത്തൻറെ ഹൃത്തിൽപ്പെടുവതു ചുവടേ മാറി മാറത്തടിച്ചും- കൊണ്ടേനസ്സാർന്നൊരമ്മാമുനി പെരുവഴിയേ ഹന്ത ! മണ്ടേണ്ടിവന്നു.