താൾ:അരുണോദയം രണ്ടാം ഭാഗം.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഇക്കള്ളപ്പണിയെന്നൊടല്ല; വെറുതേ പാർക്കും മഹീഭൃത്തൊടായ് തക്കംനോക്കിയണഞ്ഞ നിന്നെ വിടുകി"- ല്ലെന്നോതി മങേതരം മുക്കണ്ണൻമുതലുള്ള ദേവർ മുടിമേൽ ചാർത്തുന്ന ദൈത്യാരിതൻ തൃക്കയ്യിൽ കളിയാടിടുന്നൊരരിയും കൃത്യയ്ക്കുമേൽ പാഞ്ഞുതേ.

"ചുമ്മാ കിടന്നൊരിവൾതൻകഥ തീരുമാറായ്; തേമ്മാടി ! നിന്നെയിനിമേൽ കൊലചെയ്തിടാതെ നമ്മാലടങ്ങുവതസാദ്ധ്യമി"വണ്ണമോതി- യമ്മാമുനീന്ദ്രനുടെ നേർക്കു പിശാചണഞ്ഞു.

"ഹാ ഹാ ! പിശാചിന്നു ഞൊടിക്കകം ഞാ- നാഹാരമായ് ത്തീർന്നിടു,മെന്തുചെയ്വൂ? ദേഹാവസാനത്തിനു കാലമാ"യെ- ന്നാ ഹാസയോഗ്യൻ മുനിയോർത്തു ഞെട്ടി.

പുള്ളിപ്പെണ്മാൻകിടാവി,ന്നൊരു പുലിയെതിരിൽ- ച്ചാടിയാലുള്ള നോട്ടം തള്ളിക്കേറുന്ന കണ്ണാൽപ്പിറകിലനുപദം നോക്കിയക്കൃത്യതന്നെ പള്ളിച്ചക്രായുധത്തിൻ പ്രചുരരുചികളാ- ലാന്ധ്യവും ഹന്ത ! കൈക്കാ- ണ്ടുള്ളിൽഭീ വാച്ച ശർവാംശജമുനിയുമുടൻ- തന്നെയോടിത്തുടങ്ങി.