താൾ:അരുണോദയം രണ്ടാം ഭാഗം.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ നൽചക്രമുരച്ചു പാതിയുയിർപോയ് നിൽക്കും പിശാചിന്നു സ- മ്മാനം നല്ലകണക്കിനേകുവതിനായ്- പ്പോരിന്നു നേരിട്ടുതേ.

ഹരിലറിയടുത്താൽ ജംബുകംപോലെ, യപ്പോ- ളരിയകൊടുമകോലും കൃത്യ പേടിച്ചു ഞെട്ടി പരിചൊടു പണിയുന്നേൻ പത്തു ഞാ,നെന്നിൽ നീയി- ത്തിരി കനിയണ"മെന്നായ് വിഷ്ണുചക്രത്തൊടോതി.

"അയ്യോ ! കാര്യ്യമബദ്ധമായി ശിവനേ ! ചെറ്റില്ല തെറ്റെങ്കൽ; ഞാൻ പൊയ്യോതീടുകയല്ല; കഷ്ടമിവളെ- പ്പറ്റിച്ചു ദുഷ്ടൻ മുനി; കൈയോടെൻകഥ തീർന്നിടേണ്ട സമയം കൈവന്നു; ചക്രായുധ- ത്തീയോടാരു പിണങ്ങു,മിപ്പൊഴുതിലെൻ പിട്ടൊക്കെ വട്ടത്തിലായ്.

എന്നാലെന്നെയിവണ്ണമാക്കിയ മഹാ- മൂർഖൻറെ ചാക്കിന്നു ഞാ- നിന്നാരാൽ വഴി വെയ്പ"നെന്നുകരുതി- ശ്ശീഘ്രത്തിലക്കൃത്യയാൾ നന്നായ്ബ്ഭീതി,വിഷാദ,മത്ഭുത,മിവ- യ്ക്കാധാരമാം യോഗിയെ- ത്തിന്നാൻ ക്രോധമിയ,ന്നഗാധഗുഹപോൽ വായും പിളർന്നെത്തിനാൾ.