താൾ:അരുണോദയം രണ്ടാം ഭാഗം.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തീരാതുള്ളോരു താപജ്വരതതി മറവാ- നറ്റകൈയാം മരുന്നാ- യാരാൽ പാലാഴിതന്മേലടിയരുളിടുമെൻ പോറ്റി ! പോറ്റേണമെന്നേ.

ആനയ്ക്കും, ദ്രൗപദിക്കും, പുകളുടയ ഹിര- ണ്യാക്ഷജന്നും, മഹാപ- ത്താനന്ദംപൂണ്ടു തീർത്തീടിന ഹരിഹയമു- ഖ്യാമരാധീശ ! വിഷ്ണോ ! നൂനം നിൻചിന്തയല്ലാതിരവുപകലെനി- ക്കില്ല; തെല്ലെങ്കിലും ഞാ- നേനസ്സിൻ വിത്തുമൊന്തീഹ വനിയിതിൽ വിത- ച്ചില്ല; കിട്ടില്ലതിങ്കൽ.

എന്നിട്ടും കഷ്ടമയ്യോ ! ശിവ ശിവ ! മുനിതൻ ചെഞ്ചിടക്കെട്ടിൽനിന്നും കുന്നിക്കും കൂസലെന്യേ കുടിലതകലരും കൃത്യയൊന്നിത്തരത്തിൽ വന്നിട്ടെൻ മെയ്യശിക്കുന്നതിനു മുതിരവേ നീയനങ്ങാതിരിപ്പാ- നൊന്നില്ലല്ലോ കണക്കെ,ന്തരുളുക കരുണാ- വാസമേ ! വാസുദേവ !

ഇന്നിദ്വാദശി നോറ്റതിന്നു പരമി- പ്പാരിൽ ഫലം ഹന്ത ! മ- റ്റൊന്നില്ലീയപമൃത്യുഭാവമതുവി- ട്ടെന്നാകുമോ? ദൈവമേ !