താൾ:അരുണോദയം രണ്ടാം ഭാഗം.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാലത്തിൻഗതിയെന്തു ചൊല്വു ? ശിവനേ ! തെല്ലും പിഴയ്ക്കാതെയി- ക്കാലം ഭൂതലരക്ഷചെയ്യുമിവനെ- ബ്ഭസ്മീകരിച്ചീടുവാൻ കാലൻപോലെ മഹർഷിയെത്തിടുവതായ്- ക്കാണുന്നു, മേൽശൗരിതൻ കാലല്ലാതൊരു താങ്ങലില്ല; കരുണാ- വാരാശി നാരായണൻ."

ഏവം നിനച്ചൊരണുവും ചലിയാതെ കണ്ടാ- ബ്ഭൂവല്ലഭൻ വരുവതൊക്കെ വരട്ടെയെന്നായ് ദേവൻ മുരാരി ഭഗവാൻ പുരുഷോത്തമൻറെ പൂവൽപ്പദങ്ങളെയമന്ദമിവണ്ണമോർത്തു.

"പാലാഴിത്തയ്യലാൾതൻ തിരുമിഴിമുനകൾ- ക്കൊത്ത നൽക്കൂത്തരങ്ങേ ! വേലാതീതപ്രഭാവം തടവി വിലസിടും വിശ്വപുണ്യപ്പുളപ്പേ ! നാലാറാംവേദശാസ്ത്രങ്ങളിലടിയരുളും സൂക്ഷ്മ തത്വാർത്ഥമേ ! നിൻ കാലാണിപ്പാവമായോരടിയനു കരുണാ- ഗാര ! നിത്യാവലംബം.

ഈരാറുംരണ്ടുമാമീയുലകിനു വിലവേ- റായ നാരായവേരായ് മാരാരിക്കും പുകഴ്ത്തുന്നതിനു വിഷയമായ്, മായ പറ്റാത്ത സത്തായ്,