താൾ:അരുണോദയം രണ്ടാം ഭാഗം.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഹരി ! ഹരി ! കഥയെന്തിക്കാതെ കേൾക്കുന്നതല്ലോ! പെരിയൊരവമതിക്കെൻ സ്വാമി പാത്രീഭവിച്ചോ? ശരിയിനിയതു ചെയ്തോൻ താമസിക്കേണ്ട; തെക്കൻ- പുരിയിലുടനെയെത്തിസൗഖ്യമായ് പാർത്തിടട്ടേ."

എന്നോതിബ്ഭുവനങ്ങളെപ്പൊടിപെടു- ത്തുംമട്ടു വക്ത്രം തുറ- ന്നന്നോരോവിധമട്ടഹാസമവൾ ചെ- യ്തത്യന്തരോഷത്തോടും തൻനോട്ടത്തിനു ലക്ഷ്യമാകുവതെരി- ച്ചമ്പമ്പ ! വൻപമ്പിടും പൊന്നോമൽക്ഷിതിപാലകൻറെ നികട- ത്തിങ്കൽ കടന്നീടിനാൾ.

"ചാടിക്കേറിക്കയർത്തിച്ചപലതകൾ തുട- ങ്ങുന്നതിന്നോർക്കിലെന്തി- ത്താടിക്കാരന്നു ബന്ധം? തരമിതിൻ തരി- മ്പെന്തു ഞാൻ ഹന്ത ! നൽകി ? പേടിക്കേണ്ടെൻറെയാഗസ്സിതിലൊരു ശകലം പോലുമി"ല്ലെന്നു ധൈര്യ്യം തേടിപ്പാർക്കും ധരിത്രീപതിയുടെയെതിരിൽ- കൃത്യമായ്ക്കൃത്യയെത്തി.

"ഞാനല്പമെന്തു പിഴചെയ്തു ? വെറും സ്വയംകൃ- താനർത്ഥമിങ്ങനെയൊരുത്തനുമുമ്പിലുണ്ടോ ? ഹാ ! നന്മപൂണ്ട മുനിയെന്നു നിനച്ചുകൊണ്ട- ജ്ഞാനത്തിനാലിവനു ഞാനതിഥിത്വമേകി.