താൾ:അരുണോദയം രണ്ടാം ഭാഗം.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാ ! സമ്മതം ജഗതി പാരമെഴുന്നൊരിദ്ദു- ർവാസസ്സിനോടൊരുപമാൻ പടവെട്ടിയെന്നാൽ ശ്വാസം വെളിക്കവനുപോയതകത്തു കേറി- ല്ലാസന്നമൃത്യുവവനായതിനെന്തു വാദം?

എങ്ങാനും വെറുതേ കിടക്കുമിവനെ- സ്സാപ്പാട്ടിനായി ക്ഷണി- ച്ചിങ്ങാരാലണയുന്ന നേര"മിനിമേൽ നീയെച്ചിൽ തിന്നീടണം മങ്ങാതെന്നശനം കഴിഞ്ഞു പര"മെ- ന്നോതുന്ന നിർല്ലജ്ജനി- ച്ചങ്ങാതിക്കു യമൻറെ നാടുകയറാ- നുൾത്താരിലത്യാഗ്രഹം.

എന്നാലാട്ടെയതിന്നു ഞാൻ വഴിതുറ- ന്നേക്കാം മടിക്കാതെ ക- ണ്ടെന്നാരാൽ നിരൂപിച്ചു നിന്നെയിവിടെ- ക്കൃത്യേ ! വരുത്തീടിനേൻ എന്നാലെന്തിനു താമസിപ്പതിനി നീ ചെന്നംബരീഷാഭിധൻ തന്നാമത്തിനു മാത്രമിദ്ധരണിയിൽ- ജ്ജീവൻ നിറുത്തീടെടോ !"

ഘോരാട്ടഹാസമൊടു തന്നുടെ വാഞ്ചരിതത്ത നേരായ് മുനീന്ദ്രനരുൾചെയ്തതു കേട്ടനേരം ആ രാക്ഷസപ്രകൃതിപൂണ്ടൊരു കൃത്യ, മുത്തു പാരാതെ ഹൃത്തിലതിമാത്രമിയ,ന്നുരച്ചു.