താൾ:അരുണോദയം രണ്ടാം ഭാഗം.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കട്ടിച്ചെഞ്ചിടതന്നിൽനിന്നുലകിടം മൂന്നും ദഹിക്കുന്നൊര- മ്മട്ടിൽ പൊങ്ങിയ ഘോരരൂപിണിയെയ- ദ്ദേവർഷിവംശോത്തമൻ പൊട്ടിച്ചാടിന പുഞ്ചിരിപ്പുതുമ പൂ- ണ്ടീക്ഷിച്ചു, നന്നായ് വരും തട്ടില്ലൊന്നിനു,മെന്നനുഗ്രഹമണ- ച്ചീവർണ്ണമോതീടിനാൻ.

"കണ്ടാലും മുന്നിൽനിൽക്കുന്നതു കഠിനതതൻ കാതലായ് ഭൂതലത്തിൽ കുണ്ടാമണ്ടിക്കു കെട്ടുള്ളവരുടെ തലയാ- ളായ രാജന്യബന്ധു; പണ്ടാരും തന്നെ നമ്മെപ്പരമിവനു സമം ധിക്കരിച്ചില്ല; മേലാ- ലുണ്ടാവാനും പ്രയാസം; ശിഖിയൊടെതിരിടാൻ പുല്ലു ചെല്ലുന്നതുണ്ടോ?

സ്വാരാട്ടെന്നെയൊരിക്കൽ മുമ്പു ശകലം മാനിക്കുവാൻ വൈകവേ പാരാതപ്പുരുഷന്നു ഞാനരുളിടും ശാപം ശമിച്ചീടുവാൻ ഹാ ! രാവും പകലും കിടന്നു പല നാൾ- പ്പാഥോധി ദേവാസുര- ന്മാരാകെക്കടയേണ്ടിവന്ന കഥ നീ- യുൾക്കാമ്പിലോർക്കുന്നുവോ?