താൾ:അരുണോദയം രണ്ടാം ഭാഗം.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അംബരീഷശതകം (ഒരു നിമിഷകവനം) ഉത്തരഭാഗം. താരാർമാതിൻറെ തങ്കക്കുളുർമുല തഴുകും തമ്പുരാൻതൻ പദാബ്ജം ധാരാളം ഹൃത്തിലാക്കി ദ്രുതമൊരു കവിത- യ്ക്കിന്നു കോപ്പിട്ടിടുന്നേൻ; ആരാദ്വിഘ്നങ്ങളൊന്നെങ്കിലുമതിനുളവാ- കാതെയറ്റംവരയ്ക്കും തീരാൻ തത്തൃക്കടക്കൺമുനയൊഴികെ നമു- ക്കാശ്രയം വേറെയുണ്ടോ?

കട്ടത്തീക്കട്ട പൊട്ടിച്ചിതറിന മിഴിയും ഖഡ്ഗമോടൊത്ത നാക്കും രുട്ടത്യന്തം നിറഞ്ഞുള്ളൊരു കരളുമെഴും ദുഷ്ടകൃത്യാപിശാചി വട്ടത്തിൽ ചുററിയാർത്തമ്മുനിയുടെ ചരണം കൂപ്പി "ഞാനെന്തുവേണ്ടൂ തിട്ടം കല്പിച്ചിടേണം തിരുവടിയുട"നെ- ന്നോതി സഞ്ജാതദർപ്പം.

ഇതിൻറെ പൂർവഭാഗം പന്തളത്തു കേരളവർമ്മതമ്പുരാൻറെ കൃതിയാകന്നു.