താൾ:അരുണോദയം രണ്ടാം ഭാഗം.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"എങ്കൽക്കനിഞ്ഞിതു തുടർന്നൊരു നിങ്ങളേതു ശിങ്കങ്ങളെ"ന്നരചനോതി മിഴിച്ചു നിൽക്കേ "തങ്കം തൊഴുന്നു കഴൽ, കേളവു,"മെന്നുരച്ചു വങ്കത്തമറ്റ പടയാളികൾ കാൽക്കൽ വീണു.

എന്തോതേണ്ടു മുറയ്ക്കു "തങ്ക"മുരചെ- യ്തമ്മന്നനുള്ളാകവേ വെന്തോരപ്പറവൂർ മണാളനെ- യവൻ തന്നാട്ടിലാക്കീട്ടുടൻ പന്തോടുമ്മുലയാളെ വേട്ടു മരുവും കേളുപ്പണിക്കർക്കു മേൽ തൻ തോഴൻപടിവേഴ്ച്യാർന്നു ദളവാ- പ്പട്ടം കൊടുത്തീടിനാൻ.